city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കൊറോണ കാലത്ത് സ്‌കൂള്‍ അവധിയാണ്; വീട്ടില്‍ ഇരുന്ന് മടുപ്പ് തോന്നിയപ്പോള്‍ കുഞ്ഞുമനസില്‍ ഉദിക്കുന്ന ആശയങ്ങള്‍ കൈകളിലൂടെ വിരിയിച്ചെടുക്കുകയാണ് 12കാരന്‍ അഹ് മദ് ശമ്മാസ്

നെല്ലിക്കുന്ന്: (www.kasargodvartha.com 11.06.2020) നെല്ലിക്കുന്ന് കടപ്പുറം അഹ് മദ് ശമ്മാസ് അഞ്ജില്ലം കരവിരുതുകളില്‍ മിടുക്ക് തെളിയിക്കുന്ന തിരക്കിലാണ്. ഈ കൊറോണ കാലത്ത് വിദ്യാലയം അവധിയായതിനാല്‍ പുറത്തിറങ്ങാതെ വീട്ടില്‍ തന്നെയാണ്. വീട്ടില്‍ വെറുതെ ഇരുന്ന് മടുപ്പ് തോന്നിയപ്പോള്‍ കുഞ്ഞുമനസില്‍ ഉദിക്കുന്ന ആശയങ്ങള്‍ കൈകളിലൂടെ വിരിയിച്ചെടുക്കുകയാണ് അഹ് മദ് ശമ്മാസ് അഞ്ജില്ലം.

പി വി സി പൈപ്പുകളും ഫൈവര്‍ ഗ്ലാസുകളും കൊണ്ട് അക്വോറിയവും, മറ്റു വസ്തുക്കള്‍ കൊണ്ട് ഫുഡ്‌ബോള്‍ ഗ്രൗണ്ടും കളിക്കാരേയുമുണ്ടാക്കി നാട്ടുകാരുടേയും സ്‌കൂള്‍ അധ്യാപകരുടേയും പ്രശംസകള്‍ക്ക് അര്‍ഹനാവുകയാണ് ശമ്മാസ്. ഫുഡ്‌ബോള്‍ ഗ്രൗണ്ടും കളിക്കാരേയും അഹമദ് ശമ്മാസ് പഠിക്കുന്ന നെല്ലിക്കുന്നിലെ എ യു എ യു പി സ്‌കൂളിന് നല്‍കുകയായിരുന്നു. അഹ് മദ് ശമ്മാസിന്റെ പിതാവ് ശാഫിയുടെ പ്രോത്സാഹനങ്ങളോടെയാണ് കരകൗശലങ്ങള്‍ക്ക് ജീവന്‍ നല്‍കുന്നത്.

നാളെയുടെ പ്രതിഭയായി മാറുന്ന അഹമദ് ശമ്മാസ് ശാസ്ത്ര മേഖലയില്‍ വിസ്മയമുണര്‍ത്തി നാടും സ്‌കൂളും കീഴടക്കുകയാണ്. പന്ത്രണ്ട് വയസുകാരനായ ഈ കലാകാരന്‍ ഇനിയും ഒരുപാട് കരകൗശലങ്ങളുണ്ടാക്കുവാനുള്ള ഒരുക്കത്തിലാണ്. നെല്ലിക്കുന്ന് എ യു എ യു പി സ്‌കൂളിലെ ഏഴാം തരം വിദ്യാര്‍ത്ഥിയാണ് ശമ്മാസ്.
                                                                                       
                                                                                     - By  മുഹമ്മദ് അലി നെല്ലിക്കുന്ന്

കൊറോണ കാലത്ത് സ്‌കൂള്‍ അവധിയാണ്; വീട്ടില്‍ ഇരുന്ന് മടുപ്പ് തോന്നിയപ്പോള്‍ കുഞ്ഞുമനസില്‍ ഉദിക്കുന്ന ആശയങ്ങള്‍ കൈകളിലൂടെ വിരിയിച്ചെടുക്കുകയാണ് 12കാരന്‍ അഹ് മദ് ശമ്മാസ്

                                                                         
Keywords:  Nellikunnu, News, Kerala, Kasaragod, Child, school, Student, Twelve-year-old Ahamed Shammas make a lot of crafts

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia