റോഡ് നിര്‍മാണത്തിനായി മുറിച്ചുമാറ്റിയ മരത്തടികള്‍ പുഴയില്‍ തള്ളി; പ്രതിഷേധം
Jun 4, 2018, 09:50 IST
നീലേശ്വരം: (www.kasargodvartha.com 04.06.2018) റോഡ് നിര്‍മാണത്തിനായി മുറിച്ചുമാറ്റിയ മരത്തടികള്‍ പുഴയില്‍ തള്ളിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. പാലായി നീലായി വളവിലെ റോഡു നിര്‍മാണത്തിനായി മുറിച്ചുമാറ്റിയ മരത്തിന്റെ അവശിഷ്ടങ്ങളാണ് കരാറുകാരന്‍ സമീപത്തെ പാലായി പുഴയില്‍ തള്ളിയത്. ഇതോടെ പുഴയില്‍ നിന്നും ദുര്‍ഗന്ധം വമിക്കുകയാണ്.
വിവരം നാട്ടുകാര്‍ നീലേശ്വരം നഗരസഭാ ആരോഗ്യ വിഭാഗത്തെ അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ നടപടി സ്വീകരിക്കണമെന്നും എത്രയും പെട്ടെന്ന് പുഴയിലെ മാലിന്യം നീക്കം ചെയ്യണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Keywords: Kasaragod, Kerala, news, Protest, Road, River, Tree waste dump to River, Protest
< !- START disable copy paste -->