city-gold-ad-for-blogger

പ­ട­ന്ന­ക്കാട് ടോള്‍ പി­രി­വ് ത­ട്ടിപ്പ്; നട­ത്തി­പ്പുകാര്‍ അറ­സ്റ്റില്‍

പ­ട­ന്ന­ക്കാട് ടോള്‍ പി­രി­വ് ത­ട്ടിപ്പ്; നട­ത്തി­പ്പുകാര്‍ അറ­സ്റ്റില്‍
Balan
കാസര്‍കോട്­: പടന്നക്കാ­ട് റെയില്‍വേ മേല്‍പാലത്തില്‍ വ്യാജ റ­സീത് നല്‍കി ടോള്‍ പിരി­ച്ച­ സം­ഭ­വ­ത്തില്‍ നട­ത്തി­പ്പു­കാ­രെ പോ­ലീസ് അറസ്റ്റ് ചെയ്തു. ടോള്‍ ബൂത്തില്‍ നി­ന്നും, ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌­സുകളില്‍ നിന്നും സീരിയല്‍ നമ്പറില്ലാത്ത റസീതുകളും വ്യാജ സീലുകളും പോലീ­സ് പി­ടി­ച്ചെ­ടുത്തു.

പ­ട­ന്ന­ക്കാട് ടോള്‍ പി­രി­വ് ത­ട്ടിപ്പ്; നട­ത്തി­പ്പുകാര്‍ അറ­സ്റ്റില്‍  കോഴി­ക്കോ­ടുള്ള എന്‍.­പി.­ ടോള്‍ പിരി­വിന്റെ ഏജന്റ് ബാലന്‍, ഇയാള്‍ക്കുപുറമെ അയ്യ­പ്പന്‍, ദേവ­ദാ­സന്‍, അശോ­കന്‍, സദാ­ന­ന്ദന്‍, വാസു­ദേ­വന്‍, ഹരീ­ഷ്, സജീഷ്, മോഹ­നന്‍ എന്നി­വ­രെ പോലീസ് അറസ്റ്റ് ചെയ്­തു. നാഷ­ണല്‍ ഹൈവേ അതോ­റിറ്റി കണ്ണൂ­രിന്റെ പേരി­ലുള്ള സീലും രസീ­തി­കളും പോലീസ് കണ്ടെ­ത്തു. 2,07,040 രൂപ ഇവ­രില്‍ നിന്നും പിടിച്ചെടുത്തു. ഒരു ഉദ്യോ­ഗ­സ്ഥ­ന്റെ നിര്‍ദേ­ശത്തെ തുടര്‍ന്നാണ് പണം പിരി­ച്ചെ­ടു­ത്ത­തെന്ന് ഇവര്‍ പോലീ­സി­നോട് പറ­ഞ്ഞു.

അതേ സമയം ഉദ്യോ­ഗ­സ്ഥ­ന്മാര്‍ സീല്‍ ടോള്‍ പിരിവുകാര്‍ക്ക് നല്‍കി­യ­താ­ണോ­ എന്നും പോലീസ് പരി­ശോ­ധി­ക്കു­ന്നു. വ്യാജ രേഖ­കള്‍ ഉണ്ടാക്കി പണം പിരിച്ച വകു­പ്പു­ക­ള്‍ ചേര്‍ത്താണ് കേസെ­ടു­ത്ത­ത്. 80,000 രൂപ സ്ഥിര­മായി ബാങ്കില്‍ അട­ക്കാ­റു­ണ്ട്. ഈ തുക കാണിച്ച് ഭാവി­യില്‍ ഇതേ തുക­യില്‍ തന്നെ കരാര്‍ നേടു­വാ­നാ­യി­രുന്നു ശ്രമം.

Keywords:  Arrest, Police, Bridge, Padannakad, Kerala, Toll Booth, Fake Receipt, Fake seal

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia