city-gold-ad-for-blogger

തമ്പ് മേല്‍പറമ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: ഉദ്ഘാടന മത്സരത്തില്‍ കെ-2 ബില്‍ഡേഴ്‌സ് ജേതാക്കള്‍

മേല്‍പറമ്പ്: തമ്പ് മേല്‍പറമ്പിന്റെ ആഭിമുഖ്യത്തില്‍ മേല്‍പറമ്പ് ചന്ദ്രഗിരി സ്‌കൂള്‍ ഗ്രൗണ്ടില്‍ ആരംഭിച്ച 22-ാമത് എന്‍.എ. ട്രോഫി സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ കെ-2 ബില്‍ഡേഴ്‌സ് ബാംഗ്ലൂര്‍ ജേതാക്കളായി. ഹണ്ടേഴ്‌സ് കൂത്തുപറമ്പിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് കെ-2 ബില്‍ഡേഴ്‌സ് തോല്‍പിച്ചത്.

ഞായറാഴ്ച വൈകിട്ട് നടന്ന ഉദ്ഘാടന മത്സരം കാണികള്‍ക്ക് ആവേശം പകര്‍ന്നു. മണ്‍മറഞ്ഞ പഴയ ഫുട്‌ബോള്‍ താരങ്ങളായ പൊയക്കര ബദ്‌റുദ്ദീന്‍, ബാബുരാജ് പയ്യന്നൂര്‍ എന്നിവരെ അനുസ്മരിച്ചു കൊണ്ടായിരുന്നു ടൂര്‍ണമെന്റിന് തുടക്കമായത്. ടൂര്‍ണമെന്റ് ജില്ലാ പോലീസ് ചീഫ് എസ്. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കല്ലട്ര മാഹിന്‍ ഹാജി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ലത്തീഫ് മുഖ്യാതിഥിയായിരുന്നു.

വ്യവസായി യു.കെ. യൂസഫ്‌, ചെമ്മനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആഇശ സഹദുല്ല, വൈസ് പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ കല്ലട്ര, ജില്ലാ പഞ്ചായത്തംഗം പാദൂര്‍ കുഞ്ഞാമു ഹാജി, ബ്ലോക്ക് പഞ്ചായത്തംഗം ഇഖ്ബാല്‍ കല്ലട്ര എന്നിവര്‍ പ്രസംഗിച്ചു. കെ.വി. വിജയന്‍ റിപോര്‍ട്ട് അവതരിപ്പിച്ചു. സി.ബി.എം ഹനീഫ് സ്വാഗതവും കെ.എ യൂസുഫ് നന്ദിയും പറഞ്ഞു. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിക്ക് ആരംഭിക്കുന്ന രണ്ടാം ദിവസത്തെ മത്സരത്തില്‍ ഫ്രണ്ട്‌സ് മമ്പാടും നാഷണല്‍ കാസര്‍കോടും ഏറ്റുമുട്ടും.

തമ്പ് മേല്‍പറമ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: ഉദ്ഘാടന മത്സരത്തില്‍ കെ-2 ബില്‍ഡേഴ്‌സ് ജേതാക്കള്‍

തമ്പ് മേല്‍പറമ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: ഉദ്ഘാടന മത്സരത്തില്‍ കെ-2 ബില്‍ഡേഴ്‌സ് ജേതാക്കള്‍

തമ്പ് മേല്‍പറമ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: ഉദ്ഘാടന മത്സരത്തില്‍ കെ-2 ബില്‍ഡേഴ്‌സ് ജേതാക്കള്‍

തമ്പ് മേല്‍പറമ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: ഉദ്ഘാടന മത്സരത്തില്‍ കെ-2 ബില്‍ഡേഴ്‌സ് ജേതാക്കള്‍

തമ്പ് മേല്‍പറമ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: ഉദ്ഘാടന മത്സരത്തില്‍ കെ-2 ബില്‍ഡേഴ്‌സ് ജേതാക്കള്‍

തമ്പ് മേല്‍പറമ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: ഉദ്ഘാടന മത്സരത്തില്‍ കെ-2 ബില്‍ഡേഴ്‌സ് ജേതാക്കള്‍

തമ്പ് മേല്‍പറമ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: ഉദ്ഘാടന മത്സരത്തില്‍ കെ-2 ബില്‍ഡേഴ്‌സ് ജേതാക്കള്‍

Photos: Zubair Pallickal & Aman Kunnariyath

Keywords:  Football Tournament, Inauguration, Melparamba, Police, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia