തിളച്ച വെള്ളം മറിഞ്ഞ് മൂന്നു വയസുകാരിക്ക് ഗുരുതരമായി പൊള്ളലേറ്റു
Apr 27, 2013, 16:47 IST
കാസര്‍കോട്: തിളച്ച വെള്ളം മറിഞ്ഞ് മൂന്നു വയസുകാരിക്ക് ഗുരുതരമായി പൊള്ളലേറ്റു. ഏരിയാലിലെ ജംഷീറിന്റെ മകള്‍ റുക്‌സ (മൂന്ന്) യ്ക്കാണ് പൊള്ളലേറ്റത്. കുട്ടിയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാവിലെ ബന്ധുവീട്ടില്‍ വെച്ച് ചായ ഉണ്ടാക്കാനായി തിളപ്പിച്ചു വെച്ച വെള്ളം തട്ടി മറിഞ്ഞാണ് കുട്ടിക്ക് പൊള്ളലേറ്റത്. ഉടന്‍ തന്നെ വീട്ടുകാര്‍ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ദേഹമാസകലം പൊള്ളലേറ്റിട്ടുണ്ട്.
Keywords: Child, General-Hospital, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
![]() |
| Rukhsa |
Keywords: Child, General-Hospital, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.