ഓട്ടോ റിക്ഷ കുഴിയിലേക്ക് മറിഞ്ഞ് 3 സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്
Jun 15, 2013, 13:19 IST
കാസര്‍കോട്: ചട്ടഞ്ചാല്‍ തൈര ക്ഷേത്രത്തിനടുത്ത് ഓട്ടോ റിക്ഷ കുഴിയിലേക്ക് മറിഞ്ഞ് മൂന്ന് സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച വൈകിട്ടാണ് അപകടം.
തെക്കില്‍പറമ്പ ഗവ. യു.പി. സ്കൂളില്‍ പഠിക്കുന്ന അഞ്ചാം തരം വിദ്യാര്‍ത്ഥികളായ സഞ്ജീവന്റെ മകള്‍ സംഗീത (10), മഹേഷിന്റെ മകള്‍ ഐശ്വര്യ (10), ഐശ്വര്യയുടെ സഹോദരി നാലാം ക്ലാസില്‍ പഠിക്കുന്ന മഹിമ (എട്ട്) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മറ്റ് ഏതാനും കുട്ടികള്‍ക്കൊപ്പം സ്കൂള്‍ വിട്ട് വീട്ടിലേക്ക് റിക്ഷയില്‍ പോകുമ്പോഴാണ് അപകടമുണ്ടായത്. പരിക്കേറ്റ വിദ്യാര്‍ത്ഥിനികളെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords: Students, Injured, Autorikshaw, Accident, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.