അനധികൃത പൂഴികടത്ത്: തളങ്കരയില്‍ മൂന്ന് തോണികള്‍ പിടിയില്‍
Apr 17, 2013, 11:24 IST
കാസര്‍കോട്: അനധികൃതമായി പൂഴി കടത്തുകയായിരുന്ന മൂന്ന് തോണികള്‍ പോലീസ് പിടികൂടി. ചൊവ്വാഴ്ച തളങ്കര ഹാര്‍ബറില്‍ വെച്ചാണ് തോണികള്‍ പിടികൂടിയത്. തോണികളിലുണ്ടായിരുന്ന മൂന്നു പേര് പോലീസിനെ കണ്ടപ്പോള്‍ പുഴയില്‍ ചാടി നീന്തി രക്ഷപ്പെട്ടു. തോണികളും പൂഴിയും പോലീസ് കസ്റ്റഡിയിലെടുത്തു.
അനധികൃത പൂഴി വാരലിനെതിരെ പോലീസ് നടപടി ശക്തമാക്കിയതിനെ തുടര്‍ന്ന് രാത്രി കാലങ്ങളില്‍ തോണികളില്‍ പൂഴികടത്ത് വര്‍ധിച്ചിരിക്കുകയാണ്. നിരവധി തോണികള്‍ ഇതിനകം പോലീസ് തളങ്കര ഹാര്‍ബറില്‍ നിന്ന് പിടികൂടി. രാത്രിയില്‍ പൂഴി വാരി കരയ്ക്കെത്തിച്ച് അവിടെ നിന്ന് വാഹനങ്ങളില്‍ കടത്തുകയാണ് പതിവ്. ഇതു സംബന്ധിച്ച് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പോലീസ് പരിശോധനയ്ക്കെത്തിയത്.

Keywords: Arrest, Boat, Sand-Export, Police, Custody, Thalangara, Vehicle, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.