കലക്ട്രേറ്റില്‍ നിന്നും ഒരു കിന്റല്‍ തൂക്കമുള്ള ഗ്രില്‍ മോഷ്ടിച്ചു
Dec 22, 2012, 13:00 IST
കാസര്‍കോട്: കലക്ട്രേറ്റില്‍ നിന്നും ഒരു കിന്റല്‍ തൂക്കമുള്ള ഇരുമ്പ് ഗ്രില്‍ മോഷ്ടിച്ചു. അഞ്ചു മീറ്റര്‍ നീളവും മൂന്ന് മീറ്റര്‍ വീതിയുമുള്ള ഗ്രില്‍ ജില്ലാ ട്രഷറിക്ക് പുറത്ത് സൂക്ഷിച്ചുവെച്ചതായിരുന്നു.വ്യാഴാഴ്ച രാത്രിയാണ് മോഷണം.
തലേന്നാണ് ഗ്രില്‍ അകത്തുനിന്ന് പുറത്തേക്കെടുത്തുവെച്ചത്. പിറ്റേന്നുതന്നെ അത് മോഷണം പോയത് അധികൃതരെ ഞെട്ടിച്ചിട്ടുണ്ട്. രാത്രിയില്‍ ട്രഷറിക്കും കലക്ട്രേറ്റിലെ വിവിധ ഓഫീസുകള്‍ക്കും പോലീസ് കാവലുണ്ട്. അതിനിടെ നടന്ന മോഷണം ആസൂത്രിതമാണെന്ന് പോലീസ് സംശയിക്കുന്നു.
ഏറെക്കാലമായി കലക്ട്രേറ്റിലും പരിസരപ്രദേശങ്ങളിലും സാമൂഹ്യ വിരുദ്ധരുടെ ശല്യം പതിവായിട്ടുണ്ട്. കക്കൂസുകളില്‍ മദ്യക്കുപ്പികള്‍ കൊണ്ടിടുന്നത് പതിവാണ്. ഗ്രില്‍ മോഷണം സംബന്ധിച്ച് ഹുസൂര്‍ ശിരസ്തദാര്‍ എന്‍.പി.ബാലകൃഷ്ണന് നായര്‍ വിദ്യാനഗര്‍ പോലീസില്‍ പരാതി നല്കി.

Keywords: Treasury,Collectorate, Theft, Kasaragod, District, Office, Police, Protect, Vidya Nagar, Complaint, Kerala, Theft in Kasargod collectrate