ക്ഷേത്ര കമ്മിറ്റി ഭാരവാഹിയെ ബൈക്കിലെത്തിയ സംഘം മര്‍ദിച്ച് കടന്നു കളഞ്ഞു
Mar 19, 2013, 12:54 IST
കാസര്‍കോട്: ക്ഷേത്ര കമ്മിറ്റി ഭാരവാഹിയെ ബൈക്കിലെത്തിയ മൂന്നംഗ സംഘം അക്രമിച്ച് കടന്നു കളഞ്ഞു. ഉദുമ കരിപ്പോടി തിരൂര്‍ മുച്ചിലോട്ട് ഭഗവതീ ക്ഷേത്ര കമ്മിറ്റി ജോയിന്റ് സെക്രട്ടറി നാലാവാതുക്കല്‍ കുന്നുമ്മലിലെ കെ.വി നാരായണന്റെ മകന് കെ. സുകുമാരനെ (53) യാണ് പാക്യാരയില്‍ വെച്ച് തിങ്കളാഴ്ച രാത്രി ബൈക്കിലെത്തിയ മൂന്നംഗ സംഘം പേരും വീടും ചോദിച്ച് മര്‍ദിച്ച ശേഷം ആതേ ബൈക്കില്‍ കടന്ന് കളഞ്ഞത്.
പാക്യാരയിലെ കുടിവെളള പദ്ധതിയുടെ ഓപറേറ്റര്‍ കൂടിയാണ് കോണ്‍ഗ്രസ് നേതാവു കൂടിയായ സുകുമാരന്‍. പരിക്കേറ്റ സുകുമാരനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തിന്റെ യഥാര്‍ത്ഥ കാരണവും അക്രമിച്ചവരെയും അറിയില്ലെന്നാണ് ഇദ്ദേഹം പറയുന്നത്. ബേക്കല്‍ പോലീസ് സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു.
Keywords: Attack, Udma, Police, Investigation, Hospital, Bekal, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.






