സംസ്ഥാന ദീര്‍ഘദൂര നീന്തല്‍ മത്സരത്തിന്റെ ലോഗോ പ്രകാശനം ചെയ്തു
Jan 4, 2013, 16:54 IST
കാസര്‍കോട്: ഷിറിയ പുഴയില്‍ വെച്ച് നടക്കുന്ന സംസ്ഥാന ദീര്‍ഘദൂര നീന്തല്‍ മത്സരത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. കുമ്പള സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് ബി.വിശ്വനാഥ ആള്‍ഫ സ്വാഗതസംഘം ഫിനാന്‍സ് കമ്മിറ്റി ജോ.കണ്‍വീനര്‍ കെ.സി.മോഹനന് നല്കി പ്രകാശനം ചെയ്തു.
വര്‍ക്കിംഗ് ചെയര്മാന് പത്താന് ആരിക്കാടി അധ്യക്ഷത വഹിച്ചു. നാഗേഷ് കര്‍ള, നാസര്‍ മൊഗ്രാല്‍, ഇബ്രാഹിം മോഗര്‍, അഷ്റഫ് കര്‍ള, കെ.സി.മോഹനന്, കെ.കെ.അബ്ദുര്‍ റഹിമാന്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ എം.ടി.പി.സെയ്ഫുദ്ദീന്‍ സ്വാഗതം പറഞ്ഞു.
Keywords: State swimming, Championship, Logo release, Shiriya river, Kumbala, Kasaragod, Kerala, Malayalam news







