city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുളിയാര്‍ സി എച്ച് സിയില്‍ സ്വാബ് കളക്ഷന്‍ കൂടുതല്‍ ദിവസങ്ങളിലാക്കി നിലനിര്‍ത്തണം; ഗ്രാമ പഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്ത് നിവേദനമയച്ചു

മുളിയാര്‍:  (www.kasargodvartha.com 13.07.2020) കോവിഡ് 19 വ്യാപനം അവസാനിക്കുന്നത് വരെ മുളിയാര്‍ സി എച്ച് സിയില്‍ ആഴ്ചയില്‍ മൂന്നോ നാലോ ദിവസങ്ങളില്‍ സ്ഥിരമായി സ്വാബ് ടെസ്റ്റ് സംവിധാനം ഏര്‍പ്പെടുത്തി പഞ്ചായത്ത് പരിധിയിലെ കൂടുതല്‍ ആളുകളെ പരിശോധനക്ക് വിധേയമാക്കാന്‍ അവസരം ഉണ്ടാക്കണ മെന്ന് ആവശ്യപ്പെട്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് മുളിയാര്‍ ഗ്രാമപഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്ത് കത്തയച്ചു. സമൂഹ വ്യാപനത്തിലൂടെ വന്‍ തോതില്‍ കോവിഡ് 19 സ്ഥിരീകരിച്ചതോടെ മുളിയാര്‍ ഗ്രാമ പഞ്ചായത്തില്‍ ജനങ്ങള്‍ ഭയപ്പാടിലും ആശങ്കയിലും കഴിയുകയാണ്.
മുളിയാര്‍ സി എച്ച് സിയില്‍ സ്വാബ് കളക്ഷന്‍ കൂടുതല്‍ ദിവസങ്ങളിലാക്കി നിലനിര്‍ത്തണം; ഗ്രാമ പഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്ത് നിവേദനമയച്ചു

മുളിയാര്‍പഞ്ചായത്തില്‍ മാത്രം 10 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ മുളിയാറില്‍ 13 പേര്‍ ചികില്‍സയില്‍
കഴിയുന്നുണ്ട്. പത്തിലധികം പേര്‍ക്ക് നേരത്തെ സ്ഥിരീകരിക്കുകയും രോഗവിമുക്തി നേടുകയും ചെയ്തിട്ടുണ്ട്. മുളിയാര്‍ സി.എച്ച്.സിക്ക് കീഴില്‍ സ്വാബ് കലക്ഷന്‍ സെന്റര്‍ തുടങ്ങി ആദ്യ കാലത്ത് ആഴ്ചയില്‍ 4 ദിവസം ടെസ്റ്റ് എടുത്തിരുന്നു. ഏറെ നാളുകള്‍ക്ക് ശേഷം നിര്‍ത്തലാക്കിയ ഈ സംവിധാനം അടുത്ത ദിവസങ്ങളിലായി രണ്ടു തവണ മാത്രം പ്രവര്‍ത്തന സജ്ജമായിരുന്നു. മുളിയാര്‍ സി.എച്ച്.സി. ബ്ലോക്ക് പരിധിയില്‍ വരുന്ന ദേലമ്പാടി, കാറഡുക്ക, ചെങ്കള ആരോഗ്യ കേന്ദ്രം പരിധിയിലെ ജനങ്ങള്‍ക്ക് ഈ സംവിധാനം ഏറെ ഉപകാരപ്പെടുമെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.


Keywords:  Muliyar, kasaragod, news, Kerala, COVID-19, Test,  Swab collection should be kept for more days at Mulliyar CHC

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia