സുരേഷ് കുമാര്‍ ഷെട്ടി വീണ്ടും ബി.ജെ.പി ജില്ലാ പ്രസിഡന്റ്
Apr 29, 2013, 17:39 IST
കാസര്‍കോട്: ബി.ജെ.പി ജില്ലാ പ്രസിഡന്റായി സുരേഷ് കുമാര്‍ ഷെട്ടി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ വെള്ളിയാഴ്ച കാസര്‍കോട് ടൗണ്‍ കോപറേറ്റീവ് ബാങ്ക് ഹാളില്‍ ചേര്‍ന്ന പാര്‍ടി മണ്ഡലം പ്രസിഡന്റുമാര്‍, മറ്റു ഭാരവാഹികള്‍, ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ , മോര്‍ച്ചകളുടെ ജില്ലാ പ്രസിഡന്റുമാര്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍, ദേശീയ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ യോഗം ചേര്‍ന്നാണ് സുരേഷ് കുമാര്‍ ഷെട്ടിയെ പ്രസിഡന്റായി തെരഞ്ഞെടുത്തത്. ഇദ്ദേഹത്തിനെതിരെ മത്സരിച്ച ബി.ജെ.പി ദേശീയ സമിതി അംഗം മടിക്കൈ കമ്മാരന് പരാജയപ്പെട്ടു.
നിലവിലുള്ള രണ്ട് ജനറല്‍ സെക്രട്ടറിമാരില്‍ അഡ്വ. കെ.ശ്രീകാന്തിന് പദവി നഷ്ടമാകില്ല. സംഘടനാ ചുമതലയുള്ള ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറി വീരപ്പ അമ്പാറിന് സ്ഥാനം നഷ്ടമാകാനിടയുള്ളതായി സൂചനയുണ്ട്. ജില്ലാ ഭാരവാഹികളായി ആറ് വൈസ് പ്രസിഡന്റുമാരും ആറ് ജനറല്‍ സെക്രട്ടറിമാരും ഉണ്ട്. ജില്ലാ ട്രഷറര്‍ നഞ്ചില്‍ കുഞ്ഞിരാമന് സ്ഥാനം നഷ്ടപ്പെടാനിടയില്ല. പുതിയ കമ്മിറ്റിയില്‍ ഇപ്പോഴുള്ള രണ്ട് മണ്ഡലം പ്രസിഡന്റുമാര്‍ ഉണ്ടാവില്ലെന്നാണ് സൂചന. പാര്‍ടിയിലെ മുതിര്‍ന്ന നേതാക്കന്മാരെ ദേശീയ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പെടുത്താനും ശ്രമം നടക്കുന്നുണ്ട്.
സുരേഷ് കുമാര്‍ ഷെട്ടിക്ക് 29 വോട്ടും മടിക്കൈ കമ്മാരന് അഞ്ചുവോട്ടും ലഭിച്ചു. ഇതില്‍ മൂന്ന് വോട്ട് അസാധുവാകുകയായിരുന്നു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്, ദേശീയ സമിതി സെക്രട്ടറി പി.കെ.കൃഷ്ണദാസ്, കേരളത്തിന്റെ ചുമതലയുള്ള ദേശീയ നേതാവ് ഉമാകാന്ത് എന്നിവര്‍ തെരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിക്കാനുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഒരാഴ്ചയ്ക്കുള്ളില്‍ ചേരുന്ന ബി.ജെ.പി സംസ്ഥാന കോര്‍ കമ്മിറ്റി യോഗത്തില്‍ എടുക്കും. തുടര്‍ന്ന് സംസ്ഥാന- ജില്ലാ നേതൃത്വം മറ്റു ഭാരവാഹികളെ തീരുമാനിക്കും. മറ്റു ജില്ലാ ഭാരവാഹികളില്‍ അഞ്ചുപേര്‍ക്കെങ്കിലും മാറ്റമുണ്ടായിരിക്കും.
![]() |
| Suresh Kumar Shetty |
പാര്‍ടി പ്രവര്‍ത്തകരുമായി ബന്ധം പുലര്‍ത്തുന്ന പൊതുസമ്മതരെയായിരിക്കും മണ്ഡലം ഭാരവാഹിത്വത്തിലേക്ക് പരിഗണിക്കുന്നത്.ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഏത് നിമിഷം പ്രഖ്യാപിച്ചാലും അതിനെ നേരിടാന്‍ വേണ്ട സംഘടനാശേഷിയും ചാലക ശക്തിയും പുനസംഘടനയിലൂടെ ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.
Keywords: Suresh kumar Shetty, B.J.P,District, President, Elected, Kasaragod, Madikai, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.







