പൂച്ചക്കാട്ടു നിന്നും കാണാതായ സ്കൂള്‍ വിദ്യാര്‍ഥിയെ കണ്ടെത്തി
Feb 9, 2013, 17:28 IST
കാഞ്ഞങ്ങാട്: വീട് വിട്ട സ്കൂള്‍ വിദ്യാര്‍ത്ഥിയായ പന്ത്രണ്ടുകാരനെ പോലീസ് കോടതിയില്‍ ഹാജരാക്കി. പള്ളിക്കര പൂച്ചക്കാട്ടെ കുന്നുമ്മല്‍ കുഞ്ഞഹമ്മദിന്റെ മകനും കല്ലിങ്കാല്‍ ഗവ.യു പി സ്കൂളിലെ ഏഴാം തരം വിദ്യാര്‍ത്ഥിയുമായ ശുഹൈബ് അക്ത്തറിനെയാണ് വെള്ളിയാഴ്ച വൈകുന്നേരം ബേക്കല്‍ പോലീസ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) കോടതിയില്‍ ഹാജരാക്കിയത്. ശുഹൈബിനെ കോടതി മാതാവ് റസിയയോടൊപ്പം വിട്ടയച്ചു.
ഫെബ്രുവരി മൂന്നിന് രാവിലെയാണ് ശുഹൈബിനെ കാണാതായത്. ബന്ധുവീടുകളിലും മറ്റും റസിയയും വീട്ടുകാരും ശുഹൈബിനെ അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. ഇതേ തുടര്‍ന്നാണ് റസിയ ബേക്കല്‍ പോലീസില്‍ പരാതി നല്‍കിയത്.
പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് കുട്ടിയെ കണ്ടെത്തിയത്. ബേക്കല്‍ പോലീസ് സ്റ്റേഷനില്‍ മാതാവിനോടൊപ്പം ഹാജരായ ശുഹൈബിനെ പിന്നീട് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
താന്‍ വീട് വിട്ട് പള്ളിക്കര പള്ളിയില്‍ പോയശേഷം മാണിക്കോത്തേക്ക് പോയെന്നും പേപ്പര്‍ വിറ്റ വകയിലുണ്ടായിരുന്ന 100 രൂപ മാത്രമാണ് തന്റെ കൈവശമുണ്ടായിരുന്നതെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് താന്‍ പോയതെന്നും തന്നെ ആരും ഉപദ്രവിച്ചിട്ടില്ലെന്നും ശുഹൈബ് കോടതിയെ ബോധിപ്പിച്ചു. മഡിയനിലെ മാതൃസഹോദരന്റെ മകളുടെ വീട്ടിലാണ് ശുഹൈബ് ഇത്രയും ദിവസം തങ്ങിയിരുന്നത്.

Keywords: School, Student, Missing, Poochakad, Bekal, Police, Found, Kasaragod, Kerala, Kasargod Vartha, Malayalam news