സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ കല്ലേറ്; ഗ്ലാസുകള്‍ തകര്‍ന്നു
Feb 5, 2013, 11:22 IST
കാസര്‍കോട്: സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസായ വിദ്യാനഗറിലെ എ.കെ.ജി. ഭവന് നേരെ ചൊവ്വാഴ്ച പുലര്‍ചെ രണ്ട് മണിയോടെ കല്ലേറ് നടന്നു. കല്ലേറില്‍ ഓഫീസിന്റെ മുകള്‍ നിലയിലെ ഗ്ലാസുകള്‍ തകര്‍ന്നു. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് കല്ലേറ് നടത്തി കടന്നുകളഞ്ഞത്.
ഓഫീസിന്റെ മുകള്‍ നിലയില്‍ ഓഫീസ് സെക്രട്ടറിമാരായ യോഗേഷ്, ഗൗതം എന്നിവരും, ബാലസംഘം ജില്ലാ പ്രസിഡന്റ് വൈശാഖ്, ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് എന്നിവരും കിടന്നുറങ്ങുന്നുണ്ടായിരുന്നു. ശബ്ദം കേട്ട് ഇവര്‍ താഴെ വന്നപ്പോഴാണ് രണ്ട് പേര് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് പോകുന്നത് കണ്ടത്. ഉടന്‍ തന്നെ വിദ്യാനഗര്‍ പോലീസിനെ വിവരമറിയച്ചതിനെ തുടര്‍ന്ന് എസ്.ഐ ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും, പോലീസ് പട്രോളിംഗ് സംഘവും പ്രതികള്‍ക്ക് വെണ്ടി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.
വിവരമറിഞ്ഞ് ചൊവ്വാഴ്ച രാവിലെ തന്നെ സി.പി.എം. ജില്ലാ സെക്രട്ടറി കെ.പി. സതീഷ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള നേതാക്കള്‍ ഓഫീസ് സന്ദര്‍ശിച്ചു. ഓഫീസ് സെക്രട്ടറി യോഗേഷിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കും. ഇതിനുമുമ്പും ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ഇരുളിന്റെ മറവില്‍ അക്രമം നടന്നിരുന്നു. നേരത്തെ നടന്ന അക്രമത്തില്‍ ഏതാനും പേര് പിടിയിലായിരുന്നു.

Keywords: CPM, Committee office, AKG center, Attack, Night, Vidyanagar, Kasaragod, Kasargod Vartha, Malayalam news