ബൈക്കുകളിലെത്തി കാറിന് കല്ലേറ്; രണ്ടുപേര്‍ക്ക് പരിക്ക്
Apr 4, 2013, 20:10 IST
മഞ്ചേശ്വരം: ബൈക്കുകളിലെത്തിയ സംഘം കാറിന് നേരെ നടത്തിയ കല്ലേറില്‍ രണ്ട് യാത്രക്കാര്‍ക്ക് പരിക്കേറ്റു. കേരള മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി മഞ്ചേശ്വരത്തെ മുഹമ്മദ് ഹനീഫ(38), പ്രസിഡന്റ് അന്തുഞ്ഞി(33) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇരുവരെയും കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി തലപ്പാടി ആര്.ടി.ഒ ചെക്ക്പോസ്റ്റിന് സമീപത്തുവെച്ചാണ് കല്ലേറുണ്ടായത്. അന്തുഞ്ഞിക്ക് തലക്ക് മുറിവേറ്റു. നേരത്തെ ഹൊസങ്കടിയിലുണ്ടായ ഒരു അക്രമ സംഭവവുമായി ബന്ധപ്പെട്ട് പ്രതികളുടെ ബൈക്കുകകള്‍ പോലീസിന് കാണിച്ച് കൊടുത്തിരുന്നുവത്രെ. അതിനുള്ള വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് പറയുന്നു.