city-gold-ad-for-blogger

സംസ്ഥാന ഖുര്‍ആന്‍ പാരായണത്തില്‍ കാസര്‍കോട്ടെ വിദ്യാര്‍ത്ഥികള്‍ക്ക് മിന്നുന്ന വിജയം

കാസര്‍കോട്: തൃശൂരില്‍ നടന്ന സംസ്ഥാനതല ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ കാസര്‍കോട്ടെ വിദ്യര്‍ത്ഥികള്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി മിന്നുന്ന വിജയം കൈയ്യടക്കി.

സംസ്ഥാന ഖുര്‍ആന്‍ പാരായണത്തില്‍ കാസര്‍കോട്ടെ വിദ്യാര്‍ത്ഥികള്‍ക്ക് മിന്നുന്ന വിജയം
Umarul Muqthar
അടുക്കത്ത്ബയല്‍ മജ്‌ലിസ് തഹ്ഫീല്‍ ഖുര്‍ആന്‍ ചാരിറ്റബിള്‍ സെന്ററിലെ മൂന്ന് വിദ്യാര്‍ത്ഥികളാണ് ഉജ്ജ്വല വിജയം നേടിയത്. ചെര്‍ക്കളയിലെ അലി ഹസന്റെ മകന്‍ ആഫിസ് സയ്യിദ് ഉമറുല്‍ മുക്താറാണ് ഒന്നാം സ്ഥാനം നേടിയത്.

ഷിറിയയിലെ മുഹ്‌യുദ്ദീന്‍ മുസ്‌ലിയാരുടെ മകന്‍ ആസിഫ് ഉബൈദുല്ല ഖാദിരിയ്ക്കാണ് രണ്ടാം സ്ഥാനം. വിദ്യാനഗര്‍ ചാലയിലെ മുഹമ്മദ് മുസ്‌ലിയാരുടെ മകന്‍ ആഫിസ് മുഹമ്മദ് മിസ്ബാഹിനാണ് മൂന്നാം സ്ഥാനം.

75,000 രൂപ, 50,000 രൂപ, 25,000 രൂപ എന്നിങ്ങനെയാണ് വിജയികള്‍ക്ക് ക്യാഷ് പ്രൈസ് ലഭിച്ചത്. തൃശൂര്‍ മാലിക്ദീനാര്‍ ഇസ്‌ലാമിക് സെന്ററിന്റെ കീഴിലുള്ള അറബിക് കോളജിലാണ് സംസ്ഥാനതല ഖുര്‍ആന്‍ പാരായണ മത്സരം നടന്നത്.

സംസ്ഥാന ഖുര്‍ആന്‍ പാരായണത്തില്‍ കാസര്‍കോട്ടെ വിദ്യാര്‍ത്ഥികള്‍ക്ക് മിന്നുന്ന വിജയം
Ubaidulla Qadiri
80 കുട്ടികളാണ് മത്സരത്തില്‍ പങ്കെടുത്തത്. സമാപന ചടങ്ങില്‍ മഹിഫ്‌ല ഖുര്‍ആന്‍ കോളജ് പ്രിന്‍സിപ്പല്‍ ഫാഫിസ് അബ്ദുല്‍ സലാം മൗലവി അധ്യക്ഷത വഹിച്ചു.

സംസ്ഥാന ഖുര്‍ആന്‍ പാരായണത്തില്‍ കാസര്‍കോട്ടെ വിദ്യാര്‍ത്ഥികള്‍ക്ക് മിന്നുന്ന വിജയം
Muhammed Misbah
സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, ദാറുല്‍ ഹുദാ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ബഹാവുദ്ദീന്‍ നദ്‌വി, ബാരി മുക്തി അല്‍ മുറൈജ് മിസ്രി, ചെന്നൈ അല്‍ അസ്ഹരി യൂനിവേഴ്‌സിറ്റി ഖിറാഅത്ത് വിഭാഗം മേധാവി ഖാരി ഷിയാഹുല്‍ റഹ്മാന്‍, നാഫിഅ് മൗലവി കരുനാഗപ്പള്ളി, മേയര്‍ മുകേഷ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Keywords: Winners, Qurhan, Student, Competition, Adkathbail, Cherkala, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia