എസ്.എസ്.എഫ് നാല്പതാം വാര്‍ഷികം: കൊടിയേറ്റം ശ്രദ്ധേയമായി
Mar 21, 2013, 14:35 IST
മുള്ളേരിയ: ഏപ്രില്‍ 26,27,28 തീയ്യതികളില്‍ എറണാകുളത്ത് നടക്കുന്ന എസ്.എസ്.എഫ്. 40-ാം വാര്‍ഷികത്തിന്റെ ഭാഗമായി ബദിയഡുക്ക ഡിവിഷന് 40 പതാകകള്‍ ഉയര്‍ത്തിയത് ശ്രദ്ധേയമായി. ഗാളിമുഖം പാതയോരത്താണ് പതാകകള്‍ സ്ഥാപിച്ചത്.
എസ്.വൈ.എസ്. മേഖലാ സെക്രട്ടറി ഹാരിസ് സഖാഫി കുണ്ടാര്‍ ആദ്യ പതാകയേറ്റി ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് അഞ്ച് സെക്ടറുകളുടെ ഭാരവാഹികളും സന്നദ്ധ സേനയായ 'ഐടീം' ചീഫുമാരും ചേര്‍ന്ന് പതാകകള്‍ വാനിലുയര്‍ത്തി.
ഡിവിഷന് പ്രസിഡന്റ് ഉമര്‍ സഖാഫി പള്ളത്തൂര്, ഭാരവാഹികളായ ഹാരിസ് ഹിമമി സഖാഫി പരപ്പ, അസീസ് ഹിമമി, അബ്ദുര്‍ റഹ്മാന് സഖാഫി പൂത്തപ്പാലം, മൂസ സഖാഫി മാതാപുരം, അബ്ദുര്‍ റഹ്മാന് കര്‍ന്നൂര്‍, മുഹമ്മദ് ഹാജി സറോളി, അഷ്റഫ് നഈമി തുടങ്ങിയവര്‍ സംബന്ധിച്ചു. റഷീദ് പള്ളങ്കോട് സ്വാഗതവും ഫൈസല്‍ നെല്ലിക്കട്ട നന്ദിയും പറഞ്ഞു.
Keywords: Mulleria, SSF, Flag, Badiyadukka, Kundar, kasaragod, Ernakulam, Anniversary, inauguration, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Faisal Nellikatta, Rasheed Pallangod, Abdul Rahman Karnnur







