city-gold-ad-for-blogger

പ്രതികളുടെ തടവു ചാട്ടം: അന്വേഷണത്തിന് പ്രത്യേക സ്‌ക്വാഡ്

പ്രതികളുടെ തടവു ചാട്ടം: അന്വേഷണത്തിന് പ്രത്യേക സ്‌ക്വാഡ്
കാസര്‍കോട് സബ് ജയിലില്‍ ജില്ലാ പോലീസ് ചീഫ് എസ്.  സുരേന്ദ്രന്റെ നേതൃത്വത്തില്‍ പരിശോധന നടത്തുന്നു.
കാസര്‍കോട്: കാസര്‍കോട് സബ് ജയിലില്‍ നിന്ന് കൊലക്കേസ് പ്രതിയടക്കം നാലുപേര്‍ തടവു ചാടിയ സംഭവം അന്വേഷിക്കാന്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു. എ.എസ്.പി. ടി.കെ. ഷിബുവിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡില്‍ കുമ്പള, ആദൂര്‍ സി.ഐ. മാരും അഞ്ച് എസ്.ഐമാരും ഉള്‍പെടുന്നു.

കാസര്‍കോട് ജില്ലയ്ക്ക് പുറമെ അന്യ സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപിച്ചു. മറ്റു പോലീസ് സ്‌റ്റേഷനുകളിലേക്കും അന്വേഷണ ഏജന്‍സികളിലേക്കും വിവരം കൈമാറിയിട്ടുണ്ട്. 5,000 ലുക്ക് ഔട്ട് നോട്ടീസുകള്‍ ഇറക്കിട്ടുണ്ട്. വാര്‍ഡനെ കുത്താനുപയോഗിച്ച കത്തി ജയിലിന്റെ പിറകുവശത്ത് കണ്ടെത്തി. തടവുകാര്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ചെതെന്ന് സംശയിക്കുന്ന മരത്തടി ജയിലിന്റെ പിറകുവശത്തും കണ്ടെത്തി.

പ്രതികള്‍ എങ്ങനെയാണ് രക്ഷപ്പെട്ടത് എന്നതിനെ സംബന്ധിച്ച് കൃത്യമായ നിഗമനത്തിലെത്താന്‍ പോലീസിന് സാധിച്ചിട്ടില്ല. ജില്ലാ പോലീസ് ചീഫ് എസ്. സുരേന്ദ്രനും മറ്റു ഉയര്‍ന്ന ഉദ്യോഗസ്ഥന്മാരും സബ് ജയിലും പരിസരവും പരിശോധിച്ചു.

പ്രതികളുടെ തടവു ചാട്ടം: അന്വേഷണത്തിന് പ്രത്യേക സ്‌ക്വാഡ്
പ്രതികള്‍ രക്ഷപ്പെട്ട സബ് ജയിലിന്റെ പിറകുവശം
പോലീസുകാര്‍  പരിശോധിക്കുന്നു.
വളരെയധികം ആസൂത്രിതമായാണ് പ്രതികള്‍ തടവുചാടിയതെന്ന് പോലീസ് പറയുന്നു. പ്രതികളുടെ ജയില്‍ ചാട്ടവുമായി ബന്ധപ്പെട്ട സംഭവത്തില്‍ സുരക്ഷാ വീഴ്ച ഉണ്ടായതായി എസ്.പി.യും സമ്മതിക്കുന്നു. ജയില്‍ ചാടിയ മുഹമ്മദ് റഷീദ് രണ്ടു ദിവസം മുമ്പ് തന്റെ ഭാര്യയെ മറ്റൊരു വീട്ടിലേക്ക് മാറ്റി പാര്‍പ്പിച്ചിരുന്നുവത്രെ. ഇത് ജയില്‍ ചാട്ടം മുന്നില്‍ കണ്ടാണെന്ന് പോലീസ് കരുതുന്നു.

57 തടവു പുള്ളികളാണ് നിലവില്‍ സബ് ജയിലില്‍ കഴിയുന്നത്. എന്നാല്‍ ഇവിടെ 27 പേരെ പാര്‍പ്പിക്കാനുള്ള സൗകര്യമേയുള്ളൂ.

പ്രതികളുടെ തടവു ചാട്ടം: അന്വേഷണത്തിന് പ്രത്യേക സ്‌ക്വാഡ്
വാര്‍ഡനെ കുത്താനുപയോഗിച്ച കത്തി പോലീസ് പരിശോധിക്കുന്നു.

പ്രതികളുടെ തടവു ചാട്ടം: അന്വേഷണത്തിന് പ്രത്യേക സ്‌ക്വാഡ്
സബ് ജയിലിന്റെ പിറകുവശത്തു കണ്ട മരത്തടി.

Keywords: Jail Escaped, Jail, Accuse, Murder-Case, Police, House, Kasaragod, Kerala.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia