പഴക്കടയില്‍ നിന്ന് 3,000 രൂപ കവര്‍ന്ന ശേഷം 5 ഇളനീര്‍ കുടിച്ച് മോഷ്ടാക്കള്‍ ദാഹം തീര്‍ത്തു
May 19, 2013, 13:49 IST
കാസര്‍കോട്: പഴക്കട കുത്തിത്തുറന്ന് അകത്ത് കടന്ന ശേഷം മേശ വലിപ്പിലുണ്ടായിരുന്ന 3,000 രൂപ കവര്‍ച്ച ചെയ്ത മോഷ്ടാക്കള്‍ അഞ്ച് ഇളനീര്‍ കൊത്തി കുടിച്ച് ദാഹം തീര്‍ത്ത് മടങ്ങി.
കാസര്‍കോട് പഴയ പ്രസ്‌ക്ലബ്ബ് ജംഗ്ഷനിലെ കല്ലറയ്ക്കല്‍ ജ്വല്ലറിക്ക് സമീപത്തെ സിറ്റി ഫ്രൂട്‌സ് ആന്റ് വെജിറ്റബിള്‍ കടയിലാണ് മോഷണം നടന്നത്. തുരുത്തി സ്വദേശികളായ അമീര്‍, ഹനീഫ് എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് കട. ഞായറാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് കുത്തിതുറന്ന നിലയില്‍ കണ്ടെത്തിയത്. കാസര്‍കോട് ടൗണ്‍ പോലീസില്‍ പരാതി നല്‍കി.
Keywords: Fruits, Shop, Robbery, Kasaragod, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.