city-gold-ad-for-blogger

സീതി സാഹിബിന്റെ സേവനങ്ങള്‍ തുല്യതയില്ലാത്തത്: മൊയ്തീന്‍ കൊല്ലമ്പാടി

മേല്‍പറമ്പ്: ചരിത്രപരമായ കാരണങ്ങളാല്‍ പിന്നിലായ ഒരു സമുദായത്തെ ധിഷണാപരമായ കൂര്‍മതയും, ഹൃദയവിശാലതയും കൊണ്ട് വിഞ്ജാനത്തിന്റെയും പുരോഗതിയുടെയും പാതയിലേക്ക് വഴിനടത്തിയ  കെ.എം,സീതി സാഹിബിന്റെ നന്‍മ നിറഞ്ഞ പ്രവര്‍ത്തനം തുല്യതയില്ലാത്തതും അവിസ്മരണീയവുമാണെന്ന് മുസ്ലീം യൂത്ത് ജില്ലാ പ്രസിഡന്റ് മൊയ്തീന്‍ കൊല്ലമ്പാടി അഭിപ്രായപ്പെട്ടു.

അതുല്യമായ വിഞ്ജാന സമ്പത്ത് സ്വവിജയത്തിനോ ധന സമ്പാദനത്തിനോ പ്രയോജനപ്പെടുത്തി അവനവനിലേക്ക് ചുരുങ്ങിക്കൂടുന്ന ഇന്നിന്റെ തലമുറ സീതിസാഹിബിന്റെ കാഴ്ചപ്പാടും, പ്രവര്‍ത്തന ശൈലിയും മാതൃകയാക്കേണ്ടത് അത്യാവശ്യമാണ്. കലുഷിതമായ സാമൂഹ്യ വ്യവസ്ഥിതിയില്‍ രാഷ്ട്രീയമായ സംഘംചേരലിലൂടെ ന്യൂനപക്ഷങ്ങളുടെ അസ്ഥിത്വവും അഭിമാനവും പരിരക്ഷിക്കുമെന്ന തിരിച്ചറിവിലൂടെ ഈ രംഗത്ത് അദ്ദേഹം നടത്തിയ മുന്നേറ്റമാണ് രാഷ്ട്രീയരംഗത്ത് മുസ്ലീം ന്യൂനപക്ഷ സമുദായത്തിന് ശക്തവും ഭദ്രവുമായ മേല്‍വിലാസമുണ്ടാക്കിയതെന്നും മൊയ്തീന്‍ കൂട്ടിച്ചേര്‍ത്തു.

ഉദുമ നിയോജക മണ്ഡലം മുസ്ലീം യൂത്ത്‌ലീഗ് പള്ളിക്കരയില്‍ സംഘടിപ്പിച്ച സീതി സാഹിബ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മൊയ്തീന്‍. നിയോജകമണ്ഡലം പ്രസിഡന്റ് ടി.ഡി.കബീര്‍ തെക്കില്‍ അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി എം.എച്ച്.മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. മലപ്പുറം മണ്ഡലം മുസ്ലീം യൂത്ത്‌ലീഗ് പ്രസിഡന്റ് മുജീബ് കാടായി അനുസ്മരണ പ്രഭാഷണം നടത്തി.

സീതി സാഹിബിന്റെ സേവനങ്ങള്‍ തുല്യതയില്ലാത്തത്: മൊയ്തീന്‍ കൊല്ലമ്പാടികെ.ഇ.എ.ബക്കര്‍, കട്ടക്കാല്‍ ഷാഫി ഹാജി, കെ.എ.അബ്ദുല്ല ഹാജി, പി.എ.അബൂബക്കര്‍ ഹാജി, കരീം കുണിയ, സോളാര്‍ കുഞ്ഞാമദ് ഹാജി,
ഹനീഫ കുന്നില്‍, ഹംസ തൊട്ടി, ടി.പി.കുഞ്ഞബ്ദുല്ല ഹാജി, ഹാരിസ് തൊട്ടി,എം.എസ്.ഷുക്കൂര്‍, അബൂബക്കര്‍ കണ്ടത്തില്‍, കെ.എം.എ.റഹ്മാന്‍, അബ്ബാസ് കൊളച്ചപ്പ്, മുഹമ്മദ് ഷാ മുക്കൂട്, റഊഫ് കുണിയ, ഉസാം പള്ളങ്കോട്, എം.ബി. ഷാനവാസ് എന്നിവര്‍ പ്രസംഗിച്ചു.

Keywords:  Melparamba, Political party, Muslim Youth League, District, President, Udma, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia