city-gold-ad-for-blogger

കാസര്‍കോട് അതിര്‍ത്തി പ്രദേശത്തും മാവോയിസ്റ്റുകള്‍ക്കു വേണ്ടി തിരച്ചില്‍ ഊര്‍ജിതം

കാസര്‍കോട് അതിര്‍ത്തി പ്രദേശത്തും മാവോയിസ്റ്റുകള്‍ക്കു വേണ്ടി തിരച്ചില്‍ ഊര്‍ജിതം
കാസര്‍കോട്: കേരള-കര്‍ണാടക അതിര്‍ത്തി പ്രദേശമായ ചെറുപുഴയ്ക്കടുത്ത കാനം വയല്‍ മങ്കുണ്ടിയില്‍ മാവോവാദി സംഘത്തെ കണ്ടതിനെതുടര്‍ന്ന് കാസര്‍കോട് അതിര്‍ത്തി പ്രദേശത്തും പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.

ആദൂര്‍, ബേഡകം, ബദിയഡുക്ക, ചിറ്റാരിക്കല്‍, രാജപുരം, വെള്ളരിക്കുണ്ട് പോലീസ് സ്‌റ്റേഷന്‍ പരിധികളിലും അഡൂര്‍, പാണത്തൂര്‍ ഉള്‍പെടെയുള്ള വനമേഖലകളിലുമാണ് നാട്ടുകാരുടെ സഹായത്തോടെ തെരച്ചില്‍ ആരംഭിച്ചിരിക്കുന്നതെന്ന് കാസര്‍കോട് എസ്.പി. എസ്. സുരേന്ദ്രന്‍ പറഞ്ഞു. തെരച്ചില്‍ നടത്തുന്ന പോലീസ് സംഘത്തിന് അത്യാധുനിക ആയുധങ്ങളും സെര്‍ച് ലൈറ്റുകളും നല്‍കിയിട്ടുണ്ടെന്നും എസ്.പി. വ്യക്തമാക്കി.

കര്‍ണാടക സ്വദേശികളായ വിക്രം ഗൗണ്ട, ജയണ്ണ, സുന്ദരി, പാലക്കാട് സ്വദേശിയായ യുവാവ് എന്നീ മാവോയിസ്റ്റുകളാണ് കേരള അതിര്‍ത്തി പ്രദേശത്ത് എത്തിയിരിക്കുന്നതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ കണ്ടെത്താന്‍ നേരത്തെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ആയുധധാരികളായ മാവോയിസ്റ്റു സംഘത്തെ കണ്ട എസ്‌റ്റേറ്റ് തൊഴിലാളികളാണ് പോലീസില്‍ വിവരം നല്‍കിയത്. ഇവര്‍ ഭക്ഷണവും മറ്റും ആവശ്യപ്പെടുകയും ചെയ്തിരുന്നു.

കര്‍ണാടക-കേരള പോലീസും, ദ്രുതകര്‍മ സേനയും, സായുധ പോലീസും, വനപാലകരും തിരച്ചില്‍ സംഘത്തിലുണ്ട്. കണ്ണൂര്‍ ജില്ലയുടെ അതിര്‍ത്തി പ്രദേശത്തു നിന്നും ഇവര്‍ കാസര്‍കോട്-സുള്ള്യ- മടിക്കേരി-കര്‍ണാടക അതിര്‍ത്തി പ്രദേശത്തേക്ക് നീങ്ങാന്‍ സാധ്യതയുള്ളതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കാസര്‍കോട് അതിര്‍ത്തി പ്രദേശത്തെ പോലീസ് സ്‌റ്റേഷന്‍ പരിധികളിലും തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുന്നത്.

അപരിചിതരായ ആളുകളെ കണ്ടാല്‍ ഉടന്‍ പോലീസില്‍ വിവരമറിയിക്കണമെന്ന് എസ്.പി. അറിയിച്ചു. കേരളത്തില്‍ ആദിവാസി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ചില സംഘടനകള്‍ക്ക് മാവോയിസ്റ്റ് ബന്ധം ഉണ്ടെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇത്തരം സംഘടനകളില്‍പെട്ടവരും പോലീസിന്റെ നിരീക്ഷണത്തിലാണ്. കേരളത്തിലും മാവോയിസ്റ്റ് താവളം ഒരുക്കുന്നതിനുള്ള ചില ശ്രമങ്ങള്‍ നേരത്തെ തന്നെ കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റ് സംഘത്തില്‍പെട്ടവര്‍ നടത്തിയിരുന്നു. കേന്ദ്ര ഇന്റലിജന്‍സും മാവോയിസ്റ്റ് സംഘത്തിന്റെ പ്രവര്‍ത്തനത്തെ കുറിച്ച് റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.

Keywords: Maoist, Kasaragod, Karnataka, Police, Adhur, Bedakam, Badiyadukka, Chittarikkal, Rajapuram, Vellarikundu, Police-station, Adoor, Panathur, Natives, Sullia, madikeri, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia