കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി പണം നല്‍കാതെ മുങ്ങിയ സ്ത്രീക്ക് വേണ്ടി തിരച്ചില്‍
Mar 3, 2013, 16:47 IST
കുമ്പള: കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി പണം നല്‍കാതെ മുങ്ങിയ സ്ത്രീയെ വ്യാപാരികള്‍ തിരയുന്നു. കുമ്പളയിലെ ഒരു തുണിക്കടയില്‍ നിന്ന് 2000 രൂപ വിലയുള്ള ചൂരിദാറും ചെരുപ്പ് കടയില്‍ നിന്ന് 500 രൂപയുടെ ചെരുപ്പും, മത്സ്യമാര്‍ക്കറ്റില്‍ നിന്ന് 150 രൂപയുടെ മീനും പലചരക്ക് കടയില്‍ നിന്ന് സാധനങ്ങളും വാങ്ങി മുങ്ങിയ പര്‍ദാധാരിയായ സ്ത്രീയെയാണ് തിരയുന്നത്.
ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ മുട്ടം സ്വദേശി കരീമിന്റെ ഫാന്‍സി കടയിലാണ് യുവതി ആദ്യമെത്തിയത്. കടയില്‍ കയറിയ യുവതി വളയും മാലയും ഗ്യാരണ്ടി ആഭരണങ്ങളും ഫാന്‍സി സാധനങ്ങളും അടക്കം 2600 രൂപയുടെ സാധനങ്ങള്‍ വാങ്ങി. ഭര്‍ത്താവ് പുറത്തു നില്‍ക്കുന്നുണ്ടെന്നും പണം ഇപ്പോള്‍ കൊണ്ടുവരാമെന്നും പറഞ്ഞ് പുറത്തിറങ്ങിയ യുവതിയെ പിന്നീട് കാണാതാവുകയായിരുന്നു. അതിന് ശേഷം കുമ്പള മാര്‍ക്കറ്റ് റോഡിലെ ഐഡിയല്‍ ഫൂട്വേര്‍ കടയില്‍ നിന്ന് 525 രൂപയുടെ ചെരിപ്പ് വാങ്ങി. 25 രൂപ കുറച്ച് 500 രൂപയ്ക്ക് കച്ചവടം ഉറപ്പിച്ചു. പണം ഇപ്പോള്‍ തരാമെന്ന് പറഞ്ഞ് അവിടെ നിന്നും സ്ഥലം വിട്ട സ്ത്രീ മത്സ്യ വില്പനക്കാരിയോട് 150 രൂപയുടെ മീനും വാങ്ങിയാണ് പോയത്.
പിന്നീട് കുമ്പള മീപ്പിരി കോംപ്ലക്സിലെ ബത്തേരി ഇബ്രാഹിമിന്റെ ഉടമസ്ഥതയിലുള്ള ഫിദ ഫാന്‍സിയില്‍ നിന്നാണ് 2000 രൂപയുടെ ചൂരിദാര്‍ വാങ്ങിയത്. ഭര്‍ത്താവ് പള്ളിയില്‍ പോയിട്ടുണ്ടെന്നും ഇറങ്ങി വന്ന ശേഷം പണം തരാമെന്ന് പറഞ്ഞ് കടയ്ക്ക് പുറത്തു നിന്ന സ്ത്രീ പിന്നീട് ആള്‍ക്കൂട്ടത്തിലേയ്ക്ക് മറയുകയായിരുന്നു.
ടൗണിലെ ഏതാനും പലചരക്ക് കടയില്‍ നിന്നും സമാനമായ രീതിയില്‍ സാധനങ്ങള്‍ വാങ്ങി തട്ടിപ്പ് നടത്തിയതായും പരാതിയുണ്ട്. യുവതിക്ക് 25 വയസ് തോന്നിക്കുന്നതായി വ്യാപാരികള്‍ പറഞ്ഞു. രണ്ടാഴ്ച മുമ്പ് കുമ്പളയിലിലെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും സമാനമായ രീതിയില്‍ തട്ടിപ്പ് നടത്തിയതായും ആരോപണം ഉണ്ട്.

Keywords: Women, Cheating, Merchant, Escape, Kasaragod, Shop, Kerala, Malayalam news, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News