city-gold-ad-for-blogger

ആരോഗ്യവകുപ്പിന്റെ സ്‌കൂട്ടര്‍ ആശുപത്രി പരിസരത്ത് തുരുമ്പെടുക്കുന്നു

കാസര്‍കോട്: ക്ഷയ രോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ആരോഗ്യവകുപ്പ് കാസര്‍കോട് ടി.ബി. സെന്ററിന് അനുവദിച്ച സ്‌കൂട്ടര്‍ ജനറല്‍ ആശുപത്രിയുടെ മോര്‍ചറി പരിസരത്ത് തുരുമ്പെടുക്കുന്നു. 2003 ല്‍ ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വീസാണ് കാസര്‍കോട് ജനറല്‍ ആശുപത്രിയോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന ജില്ലാ ടി.ബി. സെന്ററിന് കെ.എല്‍.14.ബി. 9660 നമ്പര്‍ സ്‌കൂട്ടര്‍ അനുവദിച്ചത്.

ആരോഗ്യ വകുപ്പ് പ്രവര്‍ത്തകര്‍ക്ക് കോളനികളിലും ക്ഷയരോഗ ബാധിത പ്രദേശങ്ങളിലും സന്ദര്‍ശനം നടത്തി ബോധവത്ക്കരണവും മരുന്ന് വിതരണവും നടത്തുന്നതിന് വേണ്ടിയാണ് സ്‌കൂട്ടര്‍ അനുവദിച്ചത്.

ആരോഗ്യവകുപ്പിന്റെ സ്‌കൂട്ടര്‍ ആശുപത്രി പരിസരത്ത് തുരുമ്പെടുക്കുന്നുസ്‌കൂട്ടര്‍ കുറച്ചുകാലം ഈ ആവശ്യത്തിനും ചിലരുടെ സ്വകാര്യ ആവശ്യത്തിനും ഉപയോഗിച്ചെങ്കിലും സ്‌കൂട്ടര്‍ കേടായതോടെ അത് ആശുപത്രി പരിസരത്ത് ഉപേക്ഷിക്കുകയായിരുന്നു. തകരാര്‍ പരിഹരിക്കാന്‍ വാഹനം ഉപയോഗിക്കുന്നവരോ, ആരോഗ്യവകുപ്പോ തയ്യാറാകാത്തതിനെ തുടര്‍ന്ന് അത് നിര്‍ത്തിയിട്ട സ്ഥലത്ത് തന്നെ മഴയും വെയിലും കൊണ്ട് തുരുമ്പെടുത്ത് നശിക്കുകയാണ്.

അതിനിടെ അഞ്ചു വര്‍ഷത്തെ ഉപയോഗത്തിന് ശേഷം വാഹനം ഇരുമ്പ് വിലയ്ക്ക് ലേലം ചെയ്യാന്‍ വ്യവസ്ഥ ഉണ്ടെങ്കിലും അതിനും അധികൃതരുടെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടായില്ല. ഫലത്തില്‍ പൊതുമുതല്‍ അധികൃതരുടെ കണ്‍മുന്നില്‍ വെച്ച് നശിച്ചു കൊണ്ടിരിക്കുകയാണ്. കാഴ്ചയില്‍ വലിയ കേടുപാടുകളൊന്നും കാണാത്ത സ്‌കൂട്ടര്‍ ഇനിയും നന്നാക്കിയാല്‍ ഉപയോഗിക്കാവുന്നതേയുള്ളൂ. അതിന് അധികൃതരുടെ കനിവും സന്‍മനസും ഉണ്ടാവണമെന്ന് മാത്രം.

Keywords: Hospital, General-Hospital, Vehicle, Rain, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia