#സേവ് ആലപ്പാട്; സമരത്തിന് പിന്തുണയുമായി കാസര്‍കോട്ട് പ്രതിഷേധ കൂട്ടായ്മ
Jan 13, 2019, 15:39 IST
കാസര്‍കോട്: (www.kasargodvartha.com 13.01.2019) കരിമണല്‍ ഖനനത്തില്‍ നിന്ന് നാടിനെ സംരക്ഷിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കൊല്ലം ജില്ലയിലെ ആലപ്പാട് ഗ്രാമവാസികള്‍ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ആലപ്പാട് സംരക്ഷണ സമിതി കാസര്‍കോട് ജില്ലാ കമ്മിറ്റി പ്രതിക്ഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. പ്രളയകാലത്ത് കേരളത്തെ സംരക്ഷിച്ച മത്സ്യ തൊഴിലാളികള്‍ക്കായി കേരളം ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തണമെന്ന് പ്രതിക്ഷേധത്തിനു നേതൃത്വം നല്‍കിയ ആലപ്പാട് സംരക്ഷണ സമിതി ജില്ലാ പ്രസിഡണ്ട് അജ്മല്‍ ബേവിഞ്ച ആവശ്യപ്പെട്ടു.
പരിസ്ഥിതി സംരക്ഷണ നിയമങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ടുളള ഇത്തരം പ്രവര്‍ത്തികള്‍ക്ക് തടയിടാന്‍ ഭരണകൂടം തയ്യാറാകാത്ത പക്ഷം സംസ്ഥാന വ്യാപക സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് ആലപ്പാട് സംരക്ഷണ സമിതിയുടെ തീരുമാനം. കൂടുതല്‍ വിവരങ്ങള്‍ നേതാക്കള്‍ ഞായറാഴ്ച ആലപ്പാട്ടെ സമരപ്പന്തല്‍ സന്ദര്‍ശിച്ച ശേഷം വ്യക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു. പ്രതിക്ഷേധ യോഗത്തില്‍ അജ്മല്‍ ബേവിഞ്ച അധ്യക്ഷത വഹിച്ചു.
യോഗം റോബിന്‍ മൈലാടൂര്‍ ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥി ബാലകൃഷ്ണന്‍ ചെര്‍ക്കള (പ്രിന്‍സിപ്പല്‍, ത്രിവേണി കോളേജ്), സമ്പത്ത്, ശ്യാം, ഗൗതം, ശില്‍പരാജ്, പ്രണവ്, ഖാദര്‍, ശുഐബ് തുടങ്ങിയവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Protest, Save Alappad; Protest conducted in Kasaragod
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Protest, Save Alappad; Protest conducted in Kasaragod
< !- START disable copy paste -->