മണല്‍ക്ഷാമം ഉടന്‍ പരിഹരിക്കണം: കോണ്‍ഗ്രസ്
Aug 14, 2012, 17:51 IST
കാസര്‍കോട്: ജില്ലയിലെ നിര്‍മ്മാണ മേഖലയിലെ ആയിരക്കണക്കിന് തൊഴിലാളികളെയും, ജനങ്ങളെയും പ്രതിസന്ധിയിലാക്കിയ സങ്കീര്‍ണമായ മണല്‍ പ്രശ്നം പരിഹരിക്കാന്‍ ജില്ലാ ഭരണകൂടം മുന്നോട്ടുവരണമെന്നും ജില്ലയുടെ പിന്നോക്കാവസ്ഥ പരിഗണിച്ച് ഇതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് (ഐ) ന്യൂനപക്ഷ വിഭാഗം കാസര്‍കോട് ജില്ലാ ചെയര്മാന് അഡ്വ.ബി.കെ. മാഹിന്‍ ജില്ലാ കലക്ടറോടും സര്‍ക്കാറിനോടും ആവശ്യപ്പെട്ടു. കാസര്‍കോട് ജില്ലയുടെ പ്രത്യേക സാഹചര്യത്തില്‍ മണലിന് ഇത്തരത്തില്‍ കടുത്ത ക്ഷാമം ഉണ്ടാക്കിയതില്‍ ജനങ്ങള്‍ക്ക് ആശങ്കയുണ്ട്.
ഇത് ജില്ലയുടെ വികസനപിന്നോക്കാവസ്ഥയില് നിന്നും വീണ്ടും പിന്നോക്കാവസ്ഥയിലേക്ക് തള്ളിവിടുന്ന മഹാപാതകമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇ-മണല്‍ സംവിധാന നിര്‍മ്മാണ മേഖലയെ പാടേ തകിടം മറിച്ചിരിക്കുകയാണ്. ഇത് പുന പരിശോധിക്കേണ്ടതുണ്ട്. ഇക്കാര്യം പരിശോധിച്ച് ആവശ്യക്കാര്‍ക്ക് ന്യായമായ വിലക്ക് യഥാസമയം മണല്‍ ലഭ്യമാകുന്നതിനുള്ള സംവിധാനം അടിയന്തിരമായി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.

Keywords: Sand, Kasaragod, Congress (I), Kerala.