city-gold-ad-for-blogger

പോലീസ് സ്‌റ്റേഷനില്‍ ലോറികള്‍ തുരുമ്പെടുക്കുമ്പോഴും മണല്‍കടത്ത് സജീവം

പോലീസ് സ്‌റ്റേഷനില്‍ ലോറികള്‍ തുരുമ്പെടുക്കുമ്പോഴും മണല്‍കടത്ത് സജീവം ആദൂര്‍: ആദൂര്‍ പോലീസ് സ്‌റ്റേഷന്‍ വളപ്പില്‍ മണല്‍ കടത്താനുപയോഗിച്ച 29 വാഹനങ്ങള്‍ പോലീസ് കസ്റ്റഡിയില്‍. 19 ടിപ്പര്‍ ലോറികള്‍, ആറ് പിക്കപ്പ് ജീപ്പുകള്‍, നാല് നാഷണല്‍ പെര്‍മിറ്റ് ലോറികള്‍ എന്നിവയാണ് പിടികൂടിയ വാഹനങ്ങള്‍. ആദൂര്‍ പോലീസ് മണല്‍ മാഫിയയിക്കെതിരെ ശക്തമായ നിലപാടുകളാണ് സ്വീകരിച്ചിരുന്നത്. മൊത്തം 40 ലേറേ വാഹനങ്ങള്‍ പൂഴിക്കടത്തിനിടയില്‍ പിടിച്ചിട്ടുണ്ട്.

നിറയെ പൂഴി നിറച്ചു വെച്ചിരിക്കുന്ന ലോറികള്‍ രണ്ടു മാസം കൊണ്ട് തുരുമ്പു പിടിച്ചു നശിക്കുന്നു. ഒരു ലോറി പിടിയിലായാല്‍ അടുത്ത ലോറി ഫിനാന്‍സ് കമ്പനിയില്‍ നിന്നും വായ്പയെടുത്ത് മാഫിയ മണല്‍ കടത്തിനുപയോഗിക്കുന്നു. മണല്‍ ദൗര്‍ലഭ്യം മുതലെടുത്താണ് മണല്‍ മാഫിയ രംഗത്തു വരുന്നത്. എന്നാല്‍ ആദൂര്‍ സി.ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് ശക്തമായ നടപടികളാണ് മണല്‍ മാഫിയയ്ക്കു നേരെ സ്വീകരിച്ചത്.

ഈയിടെ പോലീസിനെ വണ്ടി കയറ്റി അപായപ്പെടുത്താനും മാഫിയ വണ്ടികള്‍ ശ്രമിച്ചിരുന്നു. ആലൂര്‍ പുഴയില്‍ പൂഴി കടത്തുകയായിരുന്ന നിരവധി തോണികള്‍ പോലീസ് ഇലക്‌ട്രോണിക് വാളുപയോഗിച്ച് മുറിച്ച് പുഴയില്‍ താഴ്ത്തിയിരുന്നു. കൂടാതെ പുഴയ്ക്കരയിലേക്ക് റോഡ് വെട്ടി മണല്‍ കടത്താന്‍ വഴിയൊരുക്കിയ പറമ്പുടമകള്‍ക്കെതിരെയും പോലീസ്
കേസ് എടുത്തിരുന്നു.

Keywords: Police-station, Lorry, Sand mafia, Adhur, Vehicle, Custody, River, Boat, Road, Kerala.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia