പൂഴികടത്ത്: ടിപ്പര്‍ലോറി ഉടമയും ഡ്രൈവറും അറസ്റ്റില്‍
May 12, 2013, 16:49 IST
കാസര്‍കോട്: അനധികൃതമായി മണല്‍വാരി കടത്തുകയായിരുന്ന ടിപ്പര്‍ലോറി ആദൂര്‍ എസ്.ഐ. എ.ദാമോദരനും സംഘവും പിടികൂടി. ഡ്രൈവര്‍ അഡൂര്‍ പള്ളത്തെ ഫാത്തിമ മന്‍സിലിലെ കെ.എം.യൂസഫ്(37), ലോറി ഉടമ അഡൂര്‍ കൊട്ടിയാടി ഗ്രീന്‍വ്യൂ ഹൗസിലെ ഷബീര്‍ അഹ്മദ്(23) എന്നിവരെ അറസ്റ്റ് ചെയ്തു.
പയസ്വിനിപ്പുഴയില്‍ നിന്ന് കെ.എല്‍ 14 എല്‍ 828 നമ്പര്‍ ലോറിയില്‍ മണല്‍ കൊണ്ടുപോകുന്നതിനിടെ
പരപ്പയില്‍ വെച്ചാണ് ലോറി പിടികൂടിയത്. എസ്.ഐയ്ക്ക് പുറമേ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വേലായുധന്‍, ഡ്രൈവര്‍ ബാബു എന്നിവരും മണല്‍ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Keywords: Sand, Tipper, Owner, Driver, Arrest, Adhur, Kasargod Vartha, Kasaragod, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.