14 മദ്റസകള്‍ക്ക് കൂടി സമസ്തയുടെ അംഗീകാരം
Nov 19, 2012, 22:16 IST
കോഴിക്കോട്: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വാഹക സമിതി യോഗം ചേര്‍ന്നു. കോഴിക്കോട് സമസ്ത കോണ്‍ഫറന്‍സ് ഹാളില്‍ സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.കെ.എം. ബാവ മുസ്ലിയാര് അധ്യക്ഷത വഹിച്ചു.
നീലാദ്രി നഗര്‍ നൂറുല്‍ഹുദാ ഇസ്ലാമിക് സ്റ്റഡിസെന്റര് മദ്റസ (ബാംഗ്ലൂര്‍), ഡോ. അന്‍സാരി റോഡ് സീനത്ത് ബക്ഷ് യത്തീംഖാന മദ്റസ (ദക്ഷിണ കന്നഡ), കൊമ്പംകുഴി ശംസുല്ഉലമാ ഇസ്ലാമിക് മദ്റസ (കാസര്‍കോട്), ജീലാനി നഗര്‍-പൈസായി ജീലാനി മദ്റസ, കല്ലിക്കണ്ടി ഇന്റര്‍ നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ മദ്റസ (കണ്ണൂര്‍), പുത്തൂര്‍വയല്‍ ബിശാറത്തുല്‍ ഇസ്ലാം മദ്റസ (വയനാട്), നിലമ്പൂര്‍ ചന്തക്കുന്ന് മര്‍കസുല്‍ ഉലൂം മദ്റസ (മലപ്പുറം), നമ്പ്രം മുനവ്വിറുല് ഇസ്ലാം മദ്റസ, പെരിങ്ങോട് നുസ്രത്തുല്‍ ഇസ്ലാം മദ്റസ, ഗ്രീന്‍പാര്‍ക്ക് തന്‍വീറുല്‍ വില്ദാന് മദ്റസ, മാനാംകുറ്റി ബാഫഖി തങ്ങള്‍ യത്തീംഖാന ആന്റ് അഗതി മന്ദിരം മദ്റസ (പാലക്കാട്), എങ്കക്കാട് മുഹ്യദ്ദീന് മദ്റസ, മങ്കരവളവ് ബദ്രിയ്യ മദ്റസ(തൃശൂര്‍), ഷിനാസ് നൂറുല്‍ഹുദാ മദ്റസ (ഒമാന്‍) എന്നീ 24 മദ്റസകള്‍ക്ക് അംഗീകാരം നല്കി. ഇതോടെ സമസ്ത കേരള ഇസ്ലാം മതവിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്റസകളുടെ എണ്ണം 9220 ആയി ഉയര്‍ന്നു.
ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്, കോട്ടുമല ടി.എം. ബാപ്പു മുസ്ലിയാര്, പ്രൊ. കെ. ആലിക്കുട്ടി മുസ്ലിയാര്, ഡോ. എന്‍.എ.എം. അബ്ദുല്‍ ഖാദിര്‍, എം.സി. മായിന്‍ ഹാജി, ഹാജി. കെ. മമ്മദ് ഫൈസി, ഡോ: ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, എം.എം. മുഹ്യദ്ദീന് മൗലവി ആലുവ, കെ.ടി. ഹംസ മുസ്ലിയാര്, ഒ. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കെ. ഉമര്‍ ഫൈസി മുക്കം, മൊയ്തീന് ഫൈസി പുത്തനഴി ചര്‍ചയില്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി പി.കെ.പി. അബ്ദുസ്സലാം മുസ്ലിയാര് സ്വാഗതവും, പിണങ്ങോട് അബൂബക്കര്‍ നന്ദിയും പറഞ്ഞു.

Keywords: Recognition, 14 madrasa, Samastha, Kozhikode, Kasaragod, Kerala, Malayalam news