സുപ്രഭാതം: സമസ്ത യോഗം ബുധനാഴ്ച
Dec 3, 2012, 16:57 IST
കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കീഴ്ലായി ഇഖ്റഅ് പബ്ലിക്കേഷന്‍സ് പുറത്തിറക്കുന്ന സുപ്രഭാതം ദിനപത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് വേണ്ടി സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും ഒരു സുപ്രധാന യോഗം ബുധനാഴ്ച രാവിലെ 10 മണിക്ക് ചെര്‍ക്കള ഖുവ്വത്തുല്‍ ഇസ്ലാം മദ്രസാ ഓഡിറ്റോറിയത്തില്‍ നടക്കും.
പരിപാടിയില്‍ സമസ്ത സെക്രട്ടറി കോട്ടുമല ടി.എം.ബാപു മുസ്ലിയാര്, പാണക്കാട് സയിദ് ഹമീദലി ശിഹാബ് തങ്ങള്‍, ഖാസി ടി.കെ.എം. ബാവ മുസ്ലിയാര്, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ഖാസി ത്വാഖ അഹ്മദ് മൗലവി, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍, യുഎം.അബ്ദുര്‍ റഹ്മാന് മൗലവി, എം.എ.ഖാസിം മുസ്ലിയാര്, ചെര്‍ക്കളം അബ്ദുല്ല, പി.ബി.അബ്ദുര്‍ റസാഖ് എം.എല്‍.എ, ട്രഷറര്‍ മെട്രോ മുഹമ്മദ് ഹാജി തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിക്കും.
എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടറയേറ്റ് യോഗം

എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടറിയേറ്റിന്റെ അടിയന്തിരയോഗം ചൊവ്വാഴ്ച രാവിലെ 10.30 ന് സമസ്ത ജില്ലാ ഓഫീസില്‍ ചേരും. മുഴുവല്‍ സെക്രട്ടറിയേറ്റ് അംഗങ്ങളും കൃത്യസമയത്ത് സംബന്ധിക്കണമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം അറിയിച്ചു.
Keywords: Samastha, SKSSF, Meet, Kasaragod, Kerala, Malayalam news