ഉപ്പളയില്‍ സലഫി സമ്മേളനം 31 ന്
Mar 28, 2013, 16:58 IST
കാസര്‍കോട്: ഉപ്പള ഫുര്‍ഖാന്‍ ലൈബ്രറി ആന്റ് എജ്യൂക്കേഷന്‍ സെന്റര്‍ സംഘടിപ്പിക്കുന്ന സലഫി സമ്മേളനം മാര്‍ച്ച് 31 ന് വൈകുന്നേരം നാലുമണി മുതല്‍ രാത്രി പത്തുമണിവരെ ഉപ്പള മണ്ണംങ്കുഴി സ്റ്റേഡിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സമ്മേളനത്തില്‍ ഹുസൈന് സലഫി ഷാര്‍ജ, അഹ് ലെ ഹദീസ്, കര്‍ണാടക- ഗോവ പ്രസിഡന്റ് ശൈഖ് സുബൈര്‍ മദനി, എം.എസ്.എം.സംസ്ഥാന ജന.സെക്രട്ടറി താജുദ്ദീന് സ്വലാഹി എന്നിവര്‍ പ്രഭാഷണം നടത്തും. പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
മതം സുരക്ഷയാണ് എന്ന മുജാഹിദ് സംസ്ഥാന കാമ്പയിന്റെ ഭാഗമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. മനുഷ്യത്വത്തിന്റെയും സാമൂഹിക ബാധ്യതകളുടെയും പാഠങ്ങള്‍ പകര്‍ന്നുകൊടുക്കുന്ന മതത്തെ ശരിയായ രീതിയില്‍ പരിചയപ്പെടുത്തുകയും വിശ്വാസ ജീര്‍ണതയ്ക്കും തീവ്രവാദ ചിന്തകള്‍ക്കും അന്തവിശ്വാസങ്ങള്ക്കുമെതിരെ ബോധവല്‍ക്കരണം നടത്തുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം.
വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്മാന് അബൂബക്കര്‍ ഉപ്പള സംഘാടക സമിതി ഭാരവാഹികളായ അബ്ദുല്ല ഉപ്പള, എസ്.കെ.തങ്ങള്‍, കരീം ഉപ്പള, കെ.എന്‍.എം. മണ്ഡലം സെക്രട്ടറി നാസര്‍ മല്ലം, ഐ.എസ്.എം. ജില്ലാ സെക്രട്ടറി മുനീര്‍, സി.എം.ഫൈസല്‍ എന്നിവര്‍ സംബന്ധിച്ചു.
Keywords: Press Meet, Uppala, Karnataka, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.







