city-gold-ad-for-blogger

സ­ഹക­ര­ണ വാരാ­ഘോഷം: ജില്ലാ ത­ല സ­മാ­പ­നം 20ന്

സ­ഹക­ര­ണ വാരാ­ഘോഷം: ജില്ലാ ത­ല സ­മാ­പ­നം 20ന്

 കാസര്‍­കോ­ട്: അ­ഖി­ലേ­ന്ത്യ സ­ഹക­ര­ണ വാരാ­ഘോ­ഷ­ത്തി­ന്റെ ജില്ലാ ത­ല സ­മാ­പ­നം 20ന് കാസര്‍­കോ­ട് മുന്‍­സി­പ്പല്‍ കോണ്‍­ഫ­റന്‍­സ് ഹാ­ളില്‍ ന­ട­ക്കും. രാ­വി­ലെ 10ന് പി. ക­രു­ണാ­ക­രന്‍ എം.പി. ഉ­ദ്­ഘാട­നം ചെ­യ്യും. എന്‍.എ. നെല്ലി­ക്കു­ന്ന് എം.എല്‍.എ. അ­ധ്യ­ക്ഷ­ത വ­ഹി­ക്കും.

സ­ഹക­ര­ണ വാരാ­ഘോ­ഷ­ത്തി­ന്റെ ഭാ­ഗ­മാ­യി സ്­കൂള്‍-കോള­ജ് വി­ദ്യാര്‍­ത്ഥി­കള്‍­ക്കാ­യി ന­ടത്തി­യ പ്ര­ബ­ന്ധ രചനാ മ­ത്സ­ര വി­ജ­യി­കള്‍­ക്ക് ജില്ലാ പ­ഞ്ചായ­ത്ത് പ്ര­സി­ഡന്റ് പി.പി. ശ്യാ­മ­ളാ­ദേ­വിയും പ്ര­സം­ഗ മത്സര വി­ജ­യി­കള്‍­ക്ക് ന­ഗ­ര­സ­ഭാ­ചെ­യര്‍­മാന്‍ ടി.ഇ. അ­ബ്ദുല്ലയും സ­മ്മാ­ന­ങ്ങള്‍ വി­ത­ര­ണം­ചെ­യ്യും. ശ­താബ്ദി ആ­ഘോ­ഷി­ക്കു­ന്ന കാസര്‍­കോ­ട് കോ-ഓ­പ്പ­റേ­റ്റി­വ് ടൗണ്‍ ബാ­ങ്കി­ന് സ­ഹക­ര­ണ സം­ഘം ജോ­യിന്റ് ര­ജി­സ്­ട്രാര്‍ (ജ­നറല്‍) വി.പി. മു­ഹമ്മ­ദ് ഉ­പ­ഹാ­രം നല്‍­കും.

കാസര്‍­കോ­ട് പ്രാ­ഥമി­ക കാര്‍ഷി­ക ഗ്രാ­മ­വിക­സ­ന ബാ­ങ്ക് പ്ര­സിഡന്റ് പി. ഗം­ഗാ­ധ­രന്‍ നാ­യര്‍ മു­ഖ്യ­പ്ര­ഭാഷ­ണം ന­ടത്തും. വിവി­ധ സ­ഹക­ര­ണ സംഘം പ്ര­സി­ഡന്റു­മാരാ­യ ബി.എം. അന­ന്ത, എസ്. ഉ­ദ­യ­കു­മാര്‍, എ­.സി. അ­ശോക് കു­മാര്‍, ബാ­ല­കൃഷ്­ണ വോര്‍­ക്കു­ഡ്‌ലു, ഇ. അ­ബൂ­ബക്കര്‍, വി. ക­മ്മാരന്‍, ജീ­വ­ന­ക്കാ­രു­ടെ സം­ഘട­നാ നേ­താ­ക്കളാ­യ പി. നാ­രാ­യ­ണന്‍ ന­മ്പ്യാര്‍, എം. കു­ഞ്ഞമ്പു, പി. മു­ര­ളീ­ധരന്‍, പി. ദാ­മോ­ദരന്‍, വി. കൃ­ഷ്­ണന്‍ പ്ര­സം­ഗി­ക്കും.

സ്­ത്രീ­ക­ളു­ടെയും ദുര്‍­ബ­ല വി­ഭാ­ഗ­ങ്ങ­ളു­ടെയും സ­ഹ­ക­ര­ണ­സം­ഘ­ങ്ങള്‍ മു­ഖേനയുള്ള ശാ­ക്തീ­കര­ണം എ­ന്ന വി­ഷ­യ­ത്തില്‍ ന­ട­ക്കു­ന്ന സെ­മി­നാ­റില്‍ ജില്ലാ സ­ഹക­ര­ണ ബാ­ങ്ക് ജ­ന­റല്‍ മാ­നേ­ജര്‍ എ. അ­നില്‍­കു­മാര്‍ വിഷ­യം അ­വ­ത­രി­പ്പി­ക്കും. റി­ട്ട. സ­ഹക­ര­ണസം­ഘം അ­ഡീ­ഷ­ണല്‍ റ­ജി­സ്­ട്രാര്‍ വി. കു­ഞ്ഞി­ക­ണ്ണന്‍ മോ­ഡ­റേ­റ്റ­റാ­യി­രി­ക്കും. ഇ. പ­ത്മാ­വതി, ശാ­ന്ത­മ്മ ഫി­ലിപ്പ്, അ­ബ്ദുല്‍ മ­ജീ­ദ് ചെ­മ്പ­രി­ക്ക ചര്‍­ച­യില്‍ പ­ങ്കെ­ടു­ക്കും. 300 പ്ര­തി­നി­ധി­കള്‍ സ­മ്മേ­ള­ന­ത്തില്‍ പ­ങ്കെ­ടുക്കും രാ­വി­ലെ ഒ­മ്പ­തി­ന് ര­ജി­സ്‌­ട്രോ­ഷന്‍ ആ­രം­ഭി­ക്കും, സര്‍­ക്കിള്‍ സഹ­ക­രണ യൂ­ണി­യന്‍ സ്‌­പെഷല്‍ ഓ­ഫീ­സര്‍ എം. വി­ജ­യന്‍ പതാ­ക ഉ­യര്‍­ത്തും.

വാര്‍­ത്താ സ­മ്മേ­ള­ന­ത്തില്‍ എം. വി­ജയന്‍, അ­നില്‍ കു­മാര്‍, പി. വി­ജയന്‍, സോ­ജന്‍ ജോ­സഫ്, ടി. സ­ജീവന്‍, രാജീവ്, പി.കെ. വി­നോ­ദ് കു­മാര്‍, കെ.എ­സ്. സ­ഞ്­ജീവ്, എം. ഗോ­പി­നാ­ഥ് എന്നിവര്‍ സം­ബ­ന്ധിച്ചു.

Keywords:  Co-operation-bank, Press meet, Kasaragod, Celebration, P. Karunakaran-MP, N.A. Nellikunnu, School, College, Kerala, Malayalam News

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia