സഹകരണ വാരാഘോഷം: ജില്ലാ തല സമാപനം 20ന്
Nov 17, 2012, 17:58 IST
കാസര്‍കോട്: അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ ജില്ലാ തല സമാപനം 20ന് കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. രാവിലെ 10ന് പി. കരുണാകരന് എം.പി. ഉദ്ഘാടനം ചെയ്യും. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. അധ്യക്ഷത വഹിക്കും.
സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി സ്കൂള്‍-കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ പ്രബന്ധ രചനാ മത്സര വിജയികള്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ശ്യാമളാദേവിയും പ്രസംഗ മത്സര വിജയികള്‍ക്ക് നഗരസഭാചെയര്‍മാന്‍ ടി.ഇ. അബ്ദുല്ലയും സമ്മാനങ്ങള്‍ വിതരണംചെയ്യും. ശതാബ്ദി ആഘോഷിക്കുന്ന കാസര്‍കോട് കോ-ഓപ്പറേറ്റിവ് ടൗണ്‍ ബാങ്കിന് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) വി.പി. മുഹമ്മദ് ഉപഹാരം നല്‍കും.
കാസര്‍കോട് പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് പി. ഗംഗാധരന് നായര്‍ മുഖ്യപ്രഭാഷണം നടത്തും. വിവിധ സഹകരണ സംഘം പ്രസിഡന്റുമാരായ ബി.എം. അനന്ത, എസ്. ഉദയകുമാര്‍, എ.സി. അശോക് കുമാര്‍, ബാലകൃഷ്ണ വോര്‍ക്കുഡ്ലു, ഇ. അബൂബക്കര്‍, വി. കമ്മാരന്, ജീവനക്കാരുടെ സംഘടനാ നേതാക്കളായ പി. നാരായണന് നമ്പ്യാര്‍, എം. കുഞ്ഞമ്പു, പി. മുരളീധരന്, പി. ദാമോദരന്‍, വി. കൃഷ്ണന് പ്രസംഗിക്കും.
സ്ത്രീകളുടെയും ദുര്‍ബല വിഭാഗങ്ങളുടെയും സഹകരണസംഘങ്ങള്‍ മുഖേനയുള്ള ശാക്തീകരണം എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ ജില്ലാ സഹകരണ ബാങ്ക് ജനറല്‍ മാനേജര്‍ എ. അനില്‍കുമാര്‍ വിഷയം അവതരിപ്പിക്കും. റിട്ട. സഹകരണസംഘം അഡീഷണല്‍ റജിസ്ട്രാര്‍ വി. കുഞ്ഞികണ്ണന്‍ മോഡറേറ്ററായിരിക്കും. ഇ. പത്മാവതി, ശാന്തമ്മ ഫിലിപ്പ്, അബ്ദുല്‍ മജീദ് ചെമ്പരിക്ക ചര്‍ചയില്‍ പങ്കെടുക്കും. 300 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും രാവിലെ ഒമ്പതിന് രജിസ്ട്രോഷന്‍ ആരംഭിക്കും, സര്‍ക്കിള്‍ സഹകരണ യൂണിയന് സ്പെഷല്‍ ഓഫീസര്‍ എം. വിജയന് പതാക ഉയര്‍ത്തും.
വാര്‍ത്താ സമ്മേളനത്തില്‍ എം. വിജയന്, അനില്‍ കുമാര്‍, പി. വിജയന്, സോജന് ജോസഫ്, ടി. സജീവന്, രാജീവ്, പി.കെ. വിനോദ് കുമാര്‍, കെ.എസ്. സഞ്ജീവ്, എം. ഗോപിനാഥ് എന്നിവര്‍ സംബന്ധിച്ചു.
Keywords: Co-operation-bank, Press meet, Kasaragod, Celebration, P. Karunakaran-MP, N.A. Nellikunnu, School, College, Kerala, Malayalam News







