city-gold-ad-for-blogger

സഅദിയ്യ:യില്‍ ഖത്മുല്‍ ബുഖാരി സംഗമം ശ്രദ്ധേയമായി

ദേളി: ജാമിഅ: സഅദിയ്യ: അറബിയ്യ: ശരീഅത്ത് കോളജില്‍ നടന്ന് വരുന്ന വിശുദ്ധ ഗ്രന്ഥമായ സ്വഹീഹുല്‍ ബുഖാരി ക്ലാസിന്റെ സമാപനം പ്രൗഢമായ പരിപാടികളോടെ നടന്നു. സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങളുടെ പ്രാര്‍ത്ഥനയൊടെ ആരംഭിച്ച പരിപാടി ഉഡുപ്പി ഖാസി ബേക്കല്‍ ഇബ്‌റാഹീം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.

ശരീഅത്ത് കോളജ് പ്രിന്‍സിപ്പാള്‍ എ.കെ. അബ്ദുര്‍ റഹ്മാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ഖത്മുല്‍ ബുഖാരി സംഗമത്തിന് നൂറുല്‍ ഉലമാ എം.എ. അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. എസ്.വൈ.എസ് സംസ്ഥാന ട്രഷറര്‍ ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പൊസോട്ട് സമാപന പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി.

സഅദിയ്യ:യില്‍ ഖത്മുല്‍ ബുഖാരി സംഗമം ശ്രദ്ധേയമായി

എ.പി. അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, ഉബൈദുല്ലാഹി സഅദി, മുഹമ്മദ് സ്വാലിഹ് സഅദി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, മുഹമ്മദ് മുസ്ലിയാര്‍ ബായാര്‍, മൊയ്തു സഅദി ചേരൂര്‍, കുട്ടശേരി അബ്ദുല്ല ബാഖവി, ലത്വീഫ് സഅദി കൊട്ടില, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അബ്ദുല്‍ കരീം സഅദി ഏണീയാടി, എസ്. എ. ഹമീദ് മൗലവി ആലംപാടി, അയ്യൂബ് ഖാന്‍ സഅദി കൊല്ലം, പറപ്പള്ളി ഇസ്മാഈല്‍ സഅദി, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, ഷാഫി ഹാജി കീഴൂര്‍, ഹസ്ബുല്ല തളങ്കര, ഹമീദ് സഅദി, ഇത്തിഹാദ് മുഹമ്മദ് ഹാജി, റസാഖ് സഅദി, അബ്ദുല്ല ഹാജി കളനാട് തുടങ്ങിയവര്‍ സംബന്ധിച്ചു. ഹുസൈന്‍ സഅദി കെ.സി. റോഡ് സ്വാഗതം പറഞ്ഞു.

Keywords:  Jamia-Sa-adiya-Arabiya, Deli, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia