സഅദിയ്യ: മൗലിദ് ജല്‍സക്ക് പ്രൗഢോജ്വലമായ തുടക്കം
Jan 13, 2013, 23:23 IST
ദേളി: ഒരു മാസം നീണ്ടുനില്‍ക്കുന്ന മീലാദ് കാമ്പയിന് ഭാഗമായി ജാമിഅ: സഅദിയ്യ: അറബിയ്യ: സംഘടിപ്പിക്കുന്ന മൗലിദ് ജല്‍സക്ക് പ്രൗഢോജ്വലമായ തുടക്കം. സഅദാബാദ് ജാലാലിയ്യ: ഒഡിറ്റോറിയത്തില്‍ ആയിരങ്ങളുടെ സാന്നിധ്യത്തില്‍ സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറ ഉദ്ഘാടനം ചെയ്തു. നൂറൂല്‍ ഉലമാ എം.എ. അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര് അധ്യക്ഷത വഹിച്ചു.
എ.കെ. അബ്ദുര്‍ റഹ്മാന് മുസ്ലിയാര്, സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍, സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം, മുഹമ്മദ് സ്വാലിഹ് സഅദി, കെ.കെ. ഹുസൈന് ബാഖവി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, സിദ്ദീഖ് സിദ്ദീഖി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അബ്ദുല്‍ കരീം സഅദി എണിയാടി, അയ്യൂബ് ഖാന് സഅദി, ക്യാപ്റ്റന്‍ ശരീഫ് കല്ലട്ര, അബ്ദുല്ല ഹുസൈന് കടവത്ത്, അബ്ദുല്ല ഹാജി മേല്‍പറമ്പ്, ശാഫി ഹാജി കീഴുര്‍, അബ്ദുല്ല ഹാജി കളനാട്, പാറപ്പള്ളി ഇസ്മാഈല്‍ സഅദി, എം.ടി.പി. അബ്ദുര്‍ റഹ്മാന് ഹാജി, ഹസ്ബുള്ള തളങ്കര, ലത്തീഫ് സഅദി കൊട്ടില, മര്‍സൂഖ് സഅദി, ശരറഫൂദ്ദീന് സഅദി, ചിയ്യൂര് അബ്ദുല്ല സഅദി, അമീര്‍ ഹസന്, സുബൈര്‍ എയ്യള, സലാം തൊട്ടി തുടങ്ങയവര്‍ സംബന്ധിച്ചു. കെ.പി. ഹുസൈന് സഅദി സ്വാഗതവും പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി നന്ദിയും പറഞ്ഞു.
റബീഉല്‍ അവ്വല്‍ ഒന്ന് മുതല്‍ 12 വരെ വൈകുന്നേരം നാല് മണിക്ക് സഅദാബാദ് ജലാലിയ്യ: ഒഡിറ്റോറിയത്തിലാണ് മൗലീദ് ജല്‍സ നടക്കുന്നത്.
Keywords : Kasaragod, Deli, Jamia-Sa-adiya-Arabiya, Kerala, Mauleed Jalsa, M.A. Abdul Kadir Musliyar, Kasargodvartha, Malayalam News.







