Money seized | കെഎസ്ആര്‍ടിസി ബസില്‍ എക്‌സൈസ് നടത്തിയ മദ്യ പരിശോധനയില്‍ കിട്ടിയത് 30 ലക്ഷത്തിന്റെ കുഴല്‍പ്പണം; ഒരാള്‍ പിടിയില്‍
Sep 16, 2022, 18:42 IST
മഞ്ചേശ്വരം: (www.kasargodvartha.com) കെഎസ്ആര്‍ടിസി ബസില്‍ എക്‌സൈസ് നടത്തിയ മദ്യ പരിശോധനയില്‍ കിട്ടിയത് 30 ലക്ഷത്തിന്റെ കുഴല്‍പ്പണം. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയിലായി. മഞ്ചേശ്വരം എക്സൈസ് ചെക്‌പോസ്റ്റില്‍ സ്‌പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് 30 ലക്ഷത്തിന്റെ കുഴല്‍പ്പണം പിടികൂടിയത്.
പുലര്‍ചെ മുതല്‍ വാഹന പരിശോധന നടത്തി വരികയായിരുന്നു. മഹാരാഷ്ട്ര സത്താവാ ജില്ലയിലെ യാഷാദീപ് ശാരാദ് ഡാബടെ (21)യില്‍ നിന്നുമാണ് രേഖകളില്ലാതെ കടത്തിക്കൊണ്ട് വരികയായിരുന്ന പണം പിടികൂടിയത്. സ്വര്‍ണ ഇടപെടുമായി ബന്ധപ്പെട്ട് മഞ്ചേരിയിലെ ഒരു ജ്വലറിക്ക് കടത്തുകയായിരുന്ന പണമാണ് പിടികൂടിയതെന്ന് എക്സൈസ് അധികൃതര്‍ വെളിപ്പെടുത്തി.
ഇന്‍സ്പെക്ടര്‍ സജിത് കെഎസ്, പ്രിവന്റീവ് ഓഫീസര്‍മാരായ ഗോപി, സതീഷ് നാലുപുരക്കല്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഹമീദ്, ശമീല്‍, ജോണ്‍സണ്‍ പോള്‍ എന്നിവരാണ് പണം പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.
Keywords: Rs. 30 lakh hawala money seized from bus passenger, Manjeshwaram,Kerala, Kasaragod, KSRTC-bus, Excise, Seized, Money, Vehicle.
< !- START disable copy paste -->