കുണ്ടംകുഴി ക്ഷേത്രത്തിലും മഞ്ചേശ്വരത്തെ വീട്ടിലും വന്‍ കവര്‍ച
Nov 14, 2012, 20:00 IST
കാസര്‍കോട്: ജില്ലയില്‍ ക്ഷേത്രത്തിലും വീട്ടിലും വന്‍ കവര്‍ച. കുണ്ടംകുഴി ശ്രീ പഞ്ചലിംഗേശ്വര ക്ഷേത്രം, ഞ്ചേശ്വരം കുഞ്ചത്തൂരിലെ വീട് എന്നിവിടങ്ങളിലാണ് കവര്‍ച നടന്നത്. ക്ഷേത്രത്തില്‍ നിന്ന് 50 വെള്ളി ആള്‍രൂപങ്ങളും കുഞ്ചത്തൂര്‍ കോടി ഹൗസിലെ പരേതനായ കെ.പി. മുഹമ്മദ് കുഞ്ഞിയുടെ വീട്ടില്‍ നിന്ന് 70 പവന്‍ സ്വര്‍ണവും 21,000 രൂപയുമാണ് കവര്‍ന്നത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.
ക്ഷേത്രത്തില്‍ നടന്ന കവര്‍ച ബുധനാഴ്ച പുലര്‍ചെ നാല് മണിയോടെയാണ് ശ്രദ്ധയില്‍പെട്ടത്. കീഴ്ശാന്തി നടതുറക്കാന്‍ എത്തിയപ്പോള്‍ പടിഞ്ഞാറെ നട തുറന്ന നിലയില്‍ കാണുകയായിരുന്നു. മതിലില്‍ ഏണി വെച്ച് കയറി ഓടിളക്കിയാണ് കവര്‍ചക്കാര്‍ ക്ഷേത്രത്തിനകത്ത് കയറിയതെന്ന് സംശയിക്കുന്നു. കാവല്‍ക്കാരനുള്ള ക്ഷേത്രമാണിത്. ഏതാനും കോവിലുകളുടെ പൂട്ടുകള്‍ തകര്‍ത്ത നിലയിലാണ്. ഭക്തര്‍ സമര്‍പിച്ച വെള്ളി ആള്‍രൂപങ്ങളാണ് നഷ്ടപ്പെട്ടത്. പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. വിരലടയാള വിദഗ്ദ്ധരും ക്ഷേത്രത്തിലെത്തി തെളിവുകള്‍ ശേഖരിച്ചു.
കുഞ്ചത്തൂരില്‍ ചൊവ്വാഴ്ച രാത്രിയാണ് കവര്‍ച നടന്നത്. ബുധനാഴ്ച രാവിലെയാണ് സംഭവം ശ്രദ്ധയില്‍പെട്ടത്. മുഹമ്മദ് കുഞ്ഞിയുടെ മകള്‍ ഫസീലയുടെയും മകളുടെയും ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. മുറിക്കകത്ത് സൂക്ഷിച്ച ബാഗില്‍ നിന്നാണ് സ്വര്‍ണാഭരണങ്ങളും 19,000 രൂപയും കവര്‍ന്നത്. 2,000 രൂപ ഫസീലയുടെ ഭര്‍ത്താവ് മുഹമ്മദിന്റെ പാന്റ്‌സിന്റെ പോക്കറ്റില്‍ നിന്നാണ് മോഷ്ടിച്ചത്. നാല് മാല, നാല് വള, രണ്ട് പാദസരം, അലീക്കത്ത്, നാല് മോതിരം എന്നിവയാണ് നഷ്ടപ്പെട്ട ആഭരണങ്ങള്‍.
ചൊവ്വാഴ്ച പകല്‍ വീട്ടിലെ തുറന്നിട്ട വാതിലില്‍ കൂടിയാണ് മോഷ്ടാക്കള്‍ അകത്ത് കടന്നതെന്നും രാത്രിയാകുവരെ മുറിയില്‍ ഒളിച്ചിരുന്ന് എല്ലാവരും ഉറങ്ങിയപ്പോള്‍ കവര്‍ച നടത്തി സ്ഥലം വിട്ടതാണെന്നും സംശയിക്കുന്നു.
മഞ്ചേശ്വരം എസ്.ഐ. ശ്രീധരന്‍ മുള്ളേരിയയുടെ നേതൃത്വത്തില്‍ പോലീസ് വീട്ടിലെത്തി അന്വേഷണം നടത്തി. ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തിയിരുന്നു. തൊട്ടടുത്ത ഇബ്രാഹിം ഹാജിയുടെ വീട്ടിലും കവര്‍ചയ്ക്ക് ശ്രമമുണ്ടായതായും പരാതിയുണ്ട്.
Keywords: Robbery, Temple, SI, House, Window, Kundamkuzhi, Manjeshwaram, Kasaragod, Kerala.






