city-gold-ad-for-blogger

ചെ­മ്മ­നാ­ട്ട് ഗള്‍­ഫു­കാരന്റെ വീ­ട് കു­ത്തി­ത്തു­റ­ന്ന് 30,000 രൂ­പയും മൊ­ബൈലും ക­വര്‍­ന്നു

ചെ­മ്മ­നാ­ട്ട് ഗള്‍­ഫു­കാരന്റെ വീ­ട് കു­ത്തി­ത്തു­റ­ന്ന് 30,000 രൂ­പയും മൊ­ബൈലും ക­വര്‍­ന്നു
ചെ­മ്മ­നാട്: പ­ര­വ­ന­ടു­ക്കം പാ­ലി­ച്ചി­യ­ടു­ക്കത്ത് ഗള്‍­ഫു­കാരന്റെ വീ­ട്­കു­ത്തി­ത്തു­റ­ന്ന് 30,000 രൂ­പയും മൊ­ബൈല്‍ ഫോണും ക­വര്‍­ന്നും. ഗള്‍­ഫു­കാ­ര­നാ­യ എ.എച്ച്. അ­ഹ്മ­ദി­ന്റെ വീ­ട്ടി­ലാ­ണ് കവര്‍­ച ന­ട­ന്ന­ത്.

ചെ­മ്മ­നാ­ട്ട് ഗള്‍­ഫു­കാരന്റെ വീ­ട് കു­ത്തി­ത്തു­റ­ന്ന് 30,000 രൂ­പയും മൊ­ബൈലും ക­വര്‍­ന്നു  അഹ്മ­ദ് ദു­ബൈ­യി­ലാണ്. ഭാ­ര്യ റ­ഹ്മ­ത്തും നാ­ല് വ­യ­സ്സു­ള്ള മ­കളും കാസര്‍­കോ­ട്ടെ ബ­ന്ധു­വീ­ട്ടി­ലേ­ക്ക് വീ­ട് പൂ­ട്ടി ശ­നി­യാഴ്ച രാ­വി­ലെ എ­ട്ട് മണി­യോ­ടെ പോ­യ­താ­യി­രുന്നു. സ­ന്ധ്യ­ക്ക് ഏ­ഴ് മണി­യോ­ടെ തി­രി­ച്ചെ­ത്തി­യ­പ്പോ­ഴാ­ണ് മുന്‍­വശ­ത്തെ വാ­തില്‍ കു­ത്തി­ത്തു­റ­ന്ന നി­ല­യില്‍ ക­ണ്ടെ­ത്തി­യ­ത്.

കി­ട­പ്പു­മു­റി­യി­ലെ അ­ലമാ­ര കു­ത്തി­ത്തു­റ­ന്നാ­ണ് അ­ക­ത്തു­ണ്ടാ­യി­രു­ന്ന 30,000 രൂ­പ­യും മൊ­ബൈല്‍ ഫോണും ക­വര്‍­ന്നത്. ക­വര്‍­ച­ന­ട­ന്ന­വിവ­രം അ­റി­ഞ്ഞ് പോ­ലീ­സ് സ്ഥ­ല­ത്തെ­ത്തി പരി­ശോ­ധ­ന ന­ടത്തി. വി­ര­ല­ടയാ­ള വി­ദ­ഗ്­ദ്ധര്‍ ഞാ­യ­റാഴ്­ച എ­ത്തി­യ ശേ­ഷം വിശ­ദമായ പരി­ശോ­ധ­ന ന­ടത്തും.
ചെ­മ്മ­നാ­ട്ട് ഗള്‍­ഫു­കാരന്റെ വീ­ട് കു­ത്തി­ത്തു­റ­ന്ന് 30,000 രൂ­പയും മൊ­ബൈലും ക­വര്‍­ന്നു

Keywords:  Chemnad, Paravanadukkam, Kerala, Robbery, Mobile Pone, P.H. Ahmad, Palichiyadukkam

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia