city-gold-ad-for-blogger

ബാങ്കില്‍നിന്നുമിറങ്ങിയ വീട്ടമ്മയെ ഓട്ടോയില്‍ കൊണ്ടുപോയി പണംതട്ടാന്‍ ശ്രമം

ബാങ്കില്‍നിന്നുമിറങ്ങിയ വീട്ടമ്മയെ ഓട്ടോയില്‍ കൊണ്ടുപോയി പണംതട്ടാന്‍ ശ്രമം
ഉപ്പള: ഉപ്പളയിലെ ബാങ്കില്‍നിന്നും 28,000 രൂപ പിന്‍വലിച്ച് പുറത്തിറങ്ങിയ വീട്ടമ്മയെ ഓട്ടോയില്‍ തട്ടിക്കൊണ്ടുപോയി പണംതട്ടാന്‍ ശ്രമംനടന്നു. കഴിഞ്ഞദിവസം ഉച്ചയോടെയാണ് സംഭവം. മുട്ടം സ്വദേശിനിയായ വീട്ടമ്മയുടെ പണം തട്ടാനാണ് ശ്രമം നടന്നത്.

ബാങ്കില്‍ നിന്നും പുറത്തിറങ്ങിയ വീട്ടമ്മയ്ക്കുമുന്നില്‍ ഒരു ഓട്ടോവന്ന് നിര്‍ത്തുകയും മുട്ടംഭാഗത്തേക്ക് പോകുന്നതായി പറഞ്ഞ് വീട്ടമ്മയെ ഓട്ടോയില്‍ കയറ്റുകയുമായിരുന്നു. ഇവര്‍ കയറിയ ഉടനെ പെട്രോള്‍ തീര്‍ന്നെന്ന് പറഞ്ഞ് ഉപ്പളയിലെ പമ്പിലേക്ക് പോയ ഓട്ടോ പെട്രോളടിക്കാതെ മടങ്ങുകയും അവിടെ ഓയിലില്ലെന്ന് പറഞ്ഞ് ഹൊസങ്കടിഭാഗത്തേക്ക് പോവുകയായിരുന്നു. യാത്രയില്‍ ഡ്രൈവര്‍ വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു.

ഹൊസങ്കടിക്കടുത്ത് പെട്രോള്‍ പമ്പിനടുത്തെത്തിയെങ്കിലും ഓട്ടോ പമ്പില്‍ പോകാതെ നേരെ കടമ്പാര്‍ ഭാഗത്തേക്ക് ഓടിച്ചുപോവുകയായിരുന്നു. വീട്ടമ്മ ഓട്ടോ നിര്‍ത്താനാവശ്യപ്പെട്ടെങ്കിലും ഡ്രൈവര്‍ പിന്നീട് സംഭാഷണമൊന്നും നടത്തിയില്ല. ബഹളംവെച്ചാല്‍ ഡ്രൈവര്‍ എന്തെങ്കിലും ചെയ്യുമെന്ന് കരുതി വീട്ടമ്മ ഓട്ടോയില്‍ പേടിച്ച് വിറച്ചിരിക്കുകയായിരുന്നു. ഓട്ടോ പിന്നീട് ഷാഫി നഗറിനടുത്തെത്തിയപ്പോള്‍ തനിയെ ഓഫാകുകയും ഈ സമയം വീട്ടമ്മ പെട്ടെന്ന് ഓട്ടോയില്‍ നിന്നും പുറത്തിറങ്ങി ഓടുകയുമായിരുന്നു.

ഇതിനിടയില്‍ ആനക്കല്‍ ഭാഗത്തുനിന്നും ഹൊസങ്കടിയിലേക്ക് പോവുകയായിരുന്ന ബസില്‍ കയറിയാണ് രക്ഷപ്പെട്ടത്. കറുത്ത് മെലിഞ്ഞ ഡ്രൈവറാണ് ഓട്ടോ ഓടിച്ചിരുന്നതെന്ന് വീട്ടമ്മപറയുന്നു. ഓട്ടോയ്ക്കകകത്ത് മതചിഹ്നവും പതിച്ചിരുന്നു. വീട്ടമ്മയും കുടുംബവും മസ്‌ക്കത്തിലേക്ക് പോകാനുള്ളതിനാല്‍ പോലീസില്‍ പരാതി നല്‍കാനോ ഇതിന് പിറകെ പോകാനോ തയ്യാറായില്ല. എന്നാല്‍ സംഭവം പോലീസിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്.

ബാങ്കില്‍നിന്നെടുത്ത 28,000യ രൂപയും കൈയിലുണ്ടായിരുന്ന 2,000 രൂപയുമടക്കം 30,000 രൂപയാണ് ഇവരുടെ കൈയ്യിലുണ്ടായിരുന്നത്. കൂടാതെ ഇവര്‍ 10 പവനിലധികം ആഭരണവും അണിഞ്ഞിരുന്നു. സമാനമായ സംഭവങ്ങള്‍ ഉപ്പളയില്‍ ഇതിനുമുമ്പും നടന്നതായി നാട്ടുകാര്‍ പറയുന്നു. എന്നാല്‍ പലരും പരാതി നല്‍കാന്‍ തയ്യാറാകുന്നില്ല.

Keywords:  Bank, Uppala, Auto Driver, Petrol-pump, Kidnap-attempt, Bandiyod, Rupee, Kasaragod, Kerala, Gold, Police, Case.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia