വീട്ടമ്മയുടെ സ്വര്‍ണ്ണം കവര്‍ന്ന കേസില്‍ പ്രതിക്ക് ആറുവര്‍ഷം തടവ്
Jul 17, 2012, 16:23 IST
കാഞ്ഞങ്ങാട് : വീട്ടമ്മയെ ആക്രമിച്ച് സ്വര്‍ണ്ണമാല കവര്‍ന്ന കേസില്‍ പ്രതിയായ യുവാവിനെ കോടതി രണ്ട് വകുപ്പുകളിലായി ആറുവര്‍ഷം തടവിന് ശിക്ഷിച്ചു.
കോടോം അയറോട്ടെ വടക്കേ മുണ്ടാനിയില് എം എം ബിജു എന്ന അബ്രഹാമി(31)നെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ്(രണ്ട്) കോടതി ശിക്ഷിച്ചത്. 393 വകുപ്പ് പ്രകാരം മൂന്ന് വര്‍ഷം തടവിനും രണ്ടായിരം രൂപ പിഴയടക്കാനും 457 വകുപ്പ് പ്രകാരം മൂന്ന് വര്‍ഷം തടവിനും 3000 രൂപ പിഴയടക്കാനുമാണ് കോടതി വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ ബിജു രണ്ട് വകുപ്പുകളിലായി ഒരു വര്‍ഷം തടവ് ശിക്ഷ കൂടി അനുഭവിക്കണം. ചായ്യോത്ത് കണിയാട ഹൗസിലെ മോഹനന്റെ ഭാര്യ കെ സരോജി(38)യുടെ പരാതി പ്രകാരമാണ് ബിജുവിനെതിരെ പോലീസ് കേസെടുത്തിരുന്നത്.
2009 നവംബര്‍ 20 ന് രാത്രി 7.15 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ഭര്‍ത്താവ് മോഹനനും രണ്ട് മക്കള്‍ക്കുമൊപ്പം ചായ്യോത്ത് താമസിക്കുന്ന സരോജിനി സംഭവ ദിവസം വീട്ടില്‍ തനിച്ചായിരുന്നു. സരോജിനി വീട്ടുമുറ്റത്ത് പാത്രം കഴുകി കൊണ്ടിരിക്കുമ്പോള്‍ പഞ്ചായത്തില്‍ നിന്നും മണ്ണിര കംപോസ്റ്റിന്റെ ഓര്‍ഡര്‍ എടുക്കാന്‍ വന്ന ആളാണെന്ന് പരിചയപ്പെടുത്തി എത്തിയ ബിജു സരോജിനിയോട് കുടിവെള്ളം ആവശ്യപ്പെടുകയായിരുന്നു.
വെള്ളമെടുക്കാന്‍ സരോജിനി വീട്ടിനകത്തെ അടുക്കളയിലേക്ക് പോയപ്പോള്‍ പിറകെയെത്തിയ ബിജു തന്റെ കൈവശമുണ്ടായിരുന്ന വാക്കത്തിയെടുത്ത് വീട്ടമ്മയുടെ കഴുത്തിന് ചേര്‍ത്ത് വെച്ച് സ്വര്‍ണ്ണവും പണവും ഇപ്പോള്‍ തന്നെ എടുത്ത് തരണമെന്നും അല്ലെങ്കില്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ബിജു സരോജിനിയുടെ കഴുത്തിന് കുത്തിപ്പിടിച്ച് മാല തട്ടിപ്പറിച്ചെടുക്കാന്‍ ശ്രമിച്ചപ്പോള്‍ വീട്ടമ്മ ബഹളം വെച്ചു. പരിസരവാസികള്‍ ഓടിയെത്തിയപ്പോഴേക്കും സരോജിനിയുടെ കഴുത്തില്‍ നിന്നും പൊട്ടിച്ചെടുത്ത മാലയുമായി ബിജു കടന്ന് കളഞ്ഞിരുന്നു. അയല്‍വാസികള്‍ ബിജുവിനെ പിന്തുടര്ന്ന് കണിയാട ക്ഷേത്രത്തിന് സമീപത്ത് വെച്ച് പിടികൂടുകയും പോലീസിലേല്പ്പിക്കുകയുമായിരുന്നു. നീലേശ്വരം പോലീസ് ബിജുവിനെ അറസ്റ്റ് ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കുകയാണുണ്ടായത്. റിമാന്‍ഡില്‍ കഴിയുകയായിരുന്ന ബിജു പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു.ഈ കേസില്‍ പോലീസ് അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം കഴിഞ്ഞ മാസമാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

Keywords: kasaragod, Kerala, Robbery-case, Youth, court-order