city-gold-ad-for-blogger

വീ­ട്ട­മ്മ­യുടെ സ്വര്‍ണ്ണം കവര്‍ന്ന കേസില്‍ പ്രതിക്ക് ആറു­വര്‍ഷം തടവ്

വീ­ട്ട­മ്മ­യുടെ സ്വര്‍ണ്ണം കവര്‍ന്ന കേസില്‍ പ്രതിക്ക് ആറു­വര്‍ഷം തടവ്
കാ­ഞ്ഞ­ങ്ങാ­ട് : വീ­ട്ട­മ്മ­യെ ആ­ക്ര­മി­ച്ച് സ്വര്‍­ണ്ണ­മാ­ല ക­വര്‍­ന്ന കേ­സില്‍ പ്ര­തി­യാ­യ യു­വാ­വി­നെ കോ­ട­തി ര­ണ്ട് വ­കു­പ്പു­ക­ളി­ലാ­യി ആ­റു­വര്‍­ഷം ത­ട­വി­ന് ശി­ക്ഷി­ച്ചു.

കോ­ടോം അ­യ­റോ­ട്ടെ വ­ട­ക്കേ മു­ണ്ടാ­നി­യില്‍ എം എം ബി­ജു എ­ന്ന അ­ബ്ര­ഹാ­മി(31)നെ­യാ­ണ് ഹൊ­സ്­ദുര്‍­ഗ് ജു­ഡീ­ഷ്യല്‍ ഒ­ന്നാം ക്ലാ­സ് മ­ജി­സ്‌­ട്രേ­റ്റ്(­ര­ണ്ട്) കോ­ട­തി ശി­ക്ഷി­ച്ച­ത്. 393 വ­കു­പ്പ് പ്ര­കാ­രം മൂ­ന്ന് വര്‍­ഷം ത­ട­വി­നും ര­ണ്ടാ­യി­രം രൂ­പ പി­ഴ­യ­ട­ക്കാ­നും 457 വ­കു­പ്പ് പ്ര­കാ­രം മൂ­ന്ന് വര്‍­ഷം ത­ട­വി­നും 3000 രൂ­പ പി­ഴ­യ­ട­ക്കാ­നു­മാ­ണ് കോ­ട­തി വി­ധി­ച്ച­ത്. പി­ഴ­യ­ട­ച്ചി­ല്ലെ­ങ്കില്‍ ബി­ജു ര­ണ്ട് വ­കു­പ്പു­ക­ളി­ലാ­യി ഒ­രു വര്‍­ഷം ത­ട­വ് ശി­ക്ഷ കൂ­ടി അ­നു­ഭ­വി­ക്ക­ണം. ചാ­യ്യോ­ത്ത് ക­ണി­യാ­ട ഹൗ­സി­ലെ മോ­ഹ­ന­ന്റെ ഭാ­ര്യ കെ സ­രോ­ജി(38)­യു­ടെ പ­രാ­തി പ്ര­കാ­ര­മാ­ണ് ബി­ജു­വി­നെ­തി­രെ പോ­ലീ­സ് കേ­സെ­ടു­ത്തി­രു­ന്ന­ത്.

2009 ന­വം­ബര്‍ 20 ന് രാ­ത്രി 7.­15 മ­ണി­യോ­ടെ­യാ­ണ് കേ­സി­നാ­സ്­പ­ദ­മാ­യ സം­ഭ­വം. ഭര്‍­ത്താ­വ് മോ­ഹ­ന­നും ര­ണ്ട് മ­ക്കള്‍­ക്കു­മൊ­പ്പം ചാ­യ്യോ­ത്ത് താ­മ­സി­ക്കു­ന്ന സ­രോ­ജി­നി സം­ഭ­വ ദി­വ­സം വീ­ട്ടില്‍ ത­നി­ച്ചാ­യി­രു­ന്നു. സ­രോ­ജി­നി വീ­ട്ടു­മു­റ്റ­ത്ത് പാ­ത്രം ക­ഴു­കി കൊ­ണ്ടി­രി­ക്കു­മ്പോള്‍ പ­ഞ്ചാ­യ­ത്തില്‍ നി­ന്നും മ­ണ്ണി­ര കം­പോ­സ്റ്റി­ന്റെ ഓര്‍­ഡര്‍ എ­ടു­ക്കാന്‍ വ­ന്ന ആ­ളാ­ണെ­ന്ന് പ­രി­ച­യ­പ്പെ­ടു­ത്തി എ­ത്തി­യ ബി­ജു സ­രോ­ജി­നി­യോ­ട് കു­ടി­വെ­ള്ളം ആ­വ­ശ്യ­പ്പെ­ടു­ക­യാ­യി­രു­ന്നു.

വെ­ള്ള­മെ­ടു­ക്കാന്‍ സ­രോ­ജി­നി വീ­ട്ടി­ന­ക­ത്തെ അ­ടു­ക്ക­ള­യി­ലേ­ക്ക് പോ­യ­പ്പോള്‍ പി­റ­കെ­യെ­ത്തി­യ ബി­ജു ത­ന്റെ കൈ­വ­ശ­മു­ണ്ടാ­യി­രു­ന്ന വാ­ക്ക­ത്തി­യെ­ടു­ത്ത് വീ­ട്ട­മ്മ­യു­ടെ ക­ഴു­ത്തി­ന് ചേര്‍­ത്ത് വെ­ച്ച് സ്വര്‍­ണ്ണ­വും പ­ണ­വും ഇ­പ്പോള്‍ ത­ന്നെ എ­ടു­ത്ത് ത­ര­ണ­മെ­ന്നും അ­ല്ലെ­ങ്കില്‍ കൊ­ല്ലു­മെ­ന്നും ഭീ­ഷ­ണി­പ്പെ­ടു­ത്തി. തു­ടര്‍­ന്ന് ബി­ജു സ­രോ­ജി­നി­യു­ടെ ക­ഴു­ത്തി­ന് കു­ത്തി­പ്പി­ടി­ച്ച് മാ­ല ത­ട്ടി­പ്പ­റി­ച്ചെ­ടു­ക്കാന്‍ ശ്ര­മി­ച്ച­പ്പോള്‍ വീ­ട്ട­മ്മ ബ­ഹ­ളം വെ­ച്ചു. പ­രി­സ­ര­വാ­സി­കള്‍ ഓ­ടി­യെ­ത്തി­യ­പ്പോ­ഴേ­ക്കും സ­രോ­ജി­നി­യു­ടെ ക­ഴു­ത്തില്‍ നി­ന്നും പൊ­ട്ടി­ച്ചെ­ടു­ത്ത മാ­ല­യു­മാ­യി ബി­ജു ക­ട­ന്ന് ക­ള­ഞ്ഞി­രു­ന്നു. അ­യല്‍­വാ­സി­കള്‍ ബി­ജു­വി­നെ പി­ന്തു­ടര്‍­ന്ന് ക­ണി­യാ­ട ക്ഷേ­ത്ര­ത്തി­ന് സ­മീ­പ­ത്ത് വെ­ച്ച് പി­ടി­കൂ­ടു­ക­യും പോ­ലീ­സി­ലേല്‍­പ്പി­ക്കു­ക­യു­മാ­യി­രു­ന്നു. നീ­ലേ­ശ്വ­രം പോ­ലീ­സ് ബി­ജു­വി­നെ അ­റ­സ്റ്റ് ചെ­യ്­ത ശേ­ഷം കോ­ട­തി­യില്‍ ഹാ­ജ­രാ­ക്കു­ക­യാ­ണു­ണ്ടാ­യ­ത്. റി­മാന്‍ഡില്‍ ക­ഴി­യു­ക­യാ­യി­രു­ന്ന ബി­ജു പി­ന്നീ­ട് ജാ­മ്യ­ത്തി­ലി­റ­ങ്ങു­ക­യാ­യി­രു­ന്നു.ഈ കേ­സില്‍ പോ­ലീ­സ് അ­ന്വേ­ഷ­ണം പൂര്‍­ത്തി­യാ­ക്കി­യ ശേ­ഷം ക­ഴി­ഞ്ഞ മാ­സ­മാ­ണ് കോ­ട­തി­യില്‍ കു­റ്റ­പ­ത്രം സ­മര്‍­പ്പി­ച്ച­ത്.

Keywords:  kasaragod, Kerala, Robbery-case, Youth, court-order


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia