2 റോഡുകളുടെ ഉദ്ഘാടനവും പാലത്തിന്റെ ശിലാസ്ഥാപനവും മന്ത്രി നിര്‍വഹിക്കും
Sep 15, 2012, 12:05 IST
മഞ്ചേശ്വരം: നിയോജക മണ്ഡലത്തില്‍ പണി പൂര്‍ത്തീകരിച്ച രണ്ട് റോഡുകളുടെ ഉദ്ഘാടനവും ഒരു പാലത്തിന്റെ ശിലാസ്ഥാപനവും, ഒരു റോഡിന്റെ പ്രവൃത്തി ഉദ്ഘാടനവും സെപ്റ്റംബര്‍ 17ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞി നിര്‍വഹിക്കും.
പുത്തിഗെ പഞ്ചായത്തിനെയും എണ്‍മകജെ പഞ്ചായത്തിനെയും തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് 5.5 കോടി രൂപാ ചെലവില്‍ പുനരുദ്ധാരണ പ്രവൃത്തി പൂര്‍ത്തീകരിച്ച 4.7 കി.മീ. നീളം വരുന്ന പള്ളം-മലങ്കര-ഹോണിബാഗിലു റോഡിന്റെ ഉദ്ഘാടനം 17ന് ഉച്ചയ്ക്ക് 2.30ന് മന്ത്രി നിര്‍വഹിക്കും.
പുത്തിഗെ പുഴയ്ക്ക് കുറുകെ എട്ടു കോടി രൂപ ചിലവില്‍ നിര്‍മിക്കുന്ന ഹോണിബാഗിലു പാലത്തിന്റെ ശിലാസ്ഥാപനകര്‍മവും മന്ത്രി നിര്‍വഹിക്കും. മലങ്കര പരിസരത്ത് നടക്കുന്ന ചടങ്ങില്‍ പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എ. അധ്യക്ഷത വഹിക്കും. കുമ്പള പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലൂടെ കടന്നുപോകുന്ന ഉബ്ബെത്തോടി-ചെപ്പിനടുക്ക-ഇച്ചിലംപാടി-നായ്ക്കാപ്പ് റോഡിന്റെ ഉദ്ഘാടനം വൈകിട്ട് 3.30ന് മന്ത്രി നിര്‍വഹിക്കും.
കൊടിയമ്മ യു.പി.സ്കൂളില്‍ നടക്കുന്ന ചടങ്ങില്‍ പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എ അധ്യക്ഷത വഹിക്കും. സ്റ്റിമുലസ് പാക്കേജില്‍ ഉള്‍പെടുത്തി പുനരുദ്ധരിക്കപ്പെട്ട 5.86 കി.മീ. ദൈര്‍ഘ്യമുള്ള ഈ റോഡ് പ്രവര്‍ത്തിക്ക് 3.80 കോടി രൂപയാണ് ചെലവഴിച്ചത്.
കുമ്പള-ബദിയടുക്ക-മുള്ളേരിയ റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തിയുടെ ഉദ്ഘാടനം അന്ന് വൈകിട്ട് 4.30ന് കുമ്പള ടൗണ്‍ പരിസരത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് നിര്‍വഹിക്കും. പി.ബി.അബ്ദുര്‍ റസാഖ് എം.എല്‍.എ അധ്യക്ഷത വഹിക്കും. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ മുഖ്യാതിഥിയായിരിക്കും. കല്ലടുക്ക-ചെര്‍ക്കള, ചെര്‍ക്കള-ജാല്‍സൂര്‍ റോഡുകളുമായി ബന്ധിപ്പിക്കന്ന റോഡാണിത്. 28.80 കി.മീ ദൈര്‍ഘ്യമുള്ള ഈ റോഡ് 5.50 മീറ്റര്‍ വീതിയിലാണ് നിര്‍മിക്കുന്നത്. 20 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പിലാക്കുന്നത്. മെക്കാഡം ടാറിങ്ങ് നടത്തും.
കൂടാതെ കുമ്പള, സീതാംഗോളി, ബദിയടുക്ക, മുള്ളേരിയ എന്നിവിടങ്ങളില്‍ ടൗണ്‍ വികസനവും പദ്ധതിയില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. റോഡിന്റെ പാര്‍ശ്വ സംരക്ഷണം, കലുങ്കുകള്‍, ചെറിയ പാലങ്ങളുടെ നിര്‍മാണവും ഉള്‍പെടുത്തിയിട്ടുണ്ട്. ഗോവയിലെ കുദ്രോളി കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാണ് ടെണ്ടര്‍ ഏല്പിച്ചിട്ടുള്ളത്. പതിനഞ്ച് മാസത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കും. വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങുകളില്‍ ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ടി പ്രതിനിധികള്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Keywords: Manjeshwaram, Road, Bridge, Inauguration, Kerala, Minister V.K Ibrahim Kunhi, Kasaragod, N.A.Nellikunnu, P.B. Abdul Razak