city-gold-ad-for-blogger

2 റോഡു­കളു­ടെ ഉ­ദ്­ഘാ­ട­നവും പാല­ത്തി­ന്റെ ശി­ലാ­സ്ഥാ­പ­നവും മന്ത്രി നിര്‍വ­ഹിക്കും

2 റോഡു­കളു­ടെ ഉ­ദ്­ഘാ­ട­നവും പാല­ത്തി­ന്റെ ശി­ലാ­സ്ഥാ­പ­നവും മന്ത്രി നിര്‍വ­ഹിക്കും
മഞ്ചേ­ശ്വരം: നിയോ­ജക മണ്ഡ­ല­ത്തില്‍ പണി പൂര്‍ത്തീ­ക­രിച്ച രണ്ട് റോഡു­ക­ളു­ടെ ഉദ്ഘാ­ട­നവും ഒരു പാല­ത്തിന്റെ ശിലാ­സ്ഥാ­പ­ന­വും, ഒരു റോഡിന്റെ പ്രവൃത്തി ഉദ്ഘാ­ട­നവും സെപ്റ്റം­ബര്‍ 17ന് പൊതു­മ­രാ­മത്ത് വകുപ്പ് മന്ത്രി വി.­കെ.­ ഇ­ബ്രാഹിം കുഞ്ഞി നിര്‍വ­ഹി­ക്കും.

പുത്തി­ഗെ പഞ്ചാ­യ­ത്തി­നെയും എണ്‍മ­കജെ പഞ്ചാ­യ­ത്തി­നെയും തമ്മില്‍ ബന്ധി­പ്പി­ച്ചു­കൊണ്ട് 5.5 കോടി രൂപാ ചെല­വില്‍ പുന­രു­ദ്ധാ­രണ പ്രവൃത്തി പൂര്‍ത്തീ­ക­രിച്ച 4.7 കി.മീ. നീളം വരുന്ന പള്ളം­-­മ­ല­ങ്ക­ര­-­ഹോ­ണിബാ­ഗിലു റോഡിന്റെ ഉദ്ഘാ­ടനം 17ന് ഉ­ച്ച­യ്ക്ക് 2.30ന് മന്ത്രി നിര്‍വ­ഹി­ക്കും.

പുത്തിഗെ പുഴയ്ക്ക് കുറുകെ എട്ടു കോടി രൂ­പ ചിലവില്‍ നിര്‍മിക്കുന്ന ഹോണി­ബാ­ഗിലു പാല­ത്തിന്റെ ശിലാ­സ്ഥാ­പ­നകര്‍മവും മന്ത്രി നിര്‍വ­ഹിക്കും. മല­ങ്കര പരി­സ­രത്ത് നട­ക്കുന്ന ചട­ങ്ങില്‍ പി.ബി. ­അബ്­ദുര്‍ റസാഖ് എം.എല്‍.എ. അധ്യ­ക്ഷത വഹി­ക്കും. കുമ്പള പഞ്ചാ­യ­ത്തിലെ വിവിധ വാര്‍ഡു­ക­ളി­ലൂടെ കട­ന്നു­പോ­കുന്ന ഉബ്ബെ­ത്തോ­ടി­-ചെ­പ്പി­ന­ടുക്ക-ഇ­ച്ചി­ലം­പാ­ടി­-­നാ­യ്ക്കാപ്പ് റോഡിന്റെ ഉദ്ഘാ­ട­നം വൈ­കിട്ട് 3.30ന് മന്ത്രി നിര്‍വഹി­ക്കും.

കൊടി­യമ്മ യു.­പി.­സ്‌കൂ­ളില്‍ നട­ക്കുന്ന ചട­ങ്ങില്‍ പി.ബി. അബ്­ദുര്‍ റസാഖ് എം.­എല്‍.എ അധ്യ­ക്ഷത വഹി­ക്കും. സ്റ്റിമു­ലസ് പാക്കേ­ജില്‍ ഉള്‍പെ­ടുത്തി പുന­രു­ദ്ധ­രി­ക്ക­പ്പെട്ട 5.86 കി.­മീ. ദൈര്‍ഘ്യ­മുള്ള ഈ റോഡ് പ്രവര്‍ത്തിക്ക് 3.80 കോടി രൂപ­യാണ് ചെല­വ­ഴി­ച്ച­ത്.

കുമ്പ­ള­-­ബദി­യ­ടു­ക്ക­-­മു­ള്ളേ­രിയ റോഡിന്റെ പുന­രു­ദ്ധാ­രണ പ്രവൃ­ത്തി­യുടെ ഉദ്ഘാ­ടനം അന്ന് വൈകിട്ട് 4.30ന് കുമ്പള ടൗണ്‍ പരി­സ­രത്ത് മന്ത്രി വി.­കെ. ­ഇ­ബ്രാഹിം കുഞ്ഞ് നിര്‍വ­ഹി­ക്കും. പി.ബി.അബ്­ദുര്‍ റസാഖ് എം.­എല്‍.എ അധ്യ­ക്ഷത വഹി­ക്കും. എന്‍.­എ.­നെ­ല്ലി­ക്കുന്ന് എം.­എല്‍.എ മുഖ്യാതി­ഥി­യാ­യി­രി­ക്കും. കല്ല­ടു­ക്ക­-­ചെര്‍ക്ക­ള, ചെര്‍ക്ക­ള­-­ജാല്‍സൂര്‍ റോഡു­ക­ളു­മായി ബന്ധി­പ്പി­ക്കന്ന റോഡാ­ണി­ത്. 28.80 കി.മീ ദൈര്‍ഘ്യ­മുള്ള ഈ റോഡ് 5.50 മീറ്റര്‍ വീതി­യി­ലാണ് നിര്‍മിക്കു­ന്ന­ത്. 20 കോടി രൂപ ചെല­വി­ലാണ് പദ്ധതി നട­പ്പി­ലാ­ക്കു­ന്ന­ത്. മെക്കാഡം ടാറിങ്ങ് നട­ത്തും.

കൂടാതെ കുമ്പ­ള, സീതാം­ഗോ­ളി, ബദി­യ­ടു­ക്ക, മുള്ളേ­രി­യ എന്നി­വി­ട­ങ്ങ­ളില്‍ ടൗണ്‍ വിക­സ­നവും പദ്ധ­തി­യില്‍ ഉള്‍പെ­ടു­ത്തി­യി­ട്ടു­ണ്ട്. റോഡിന്റെ പാര്‍ശ്വ സംര­ക്ഷ­ണം, കലു­ങ്കു­കള്‍, ചെറിയ പാല­ങ്ങ­ളുടെ നിര്‍മാണവും ഉള്‍പെടു­ത്തി­യി­ട്ടു­ണ്ട്. ഗോവ­യിലെ കുദ്രോളി കണ്‍സ്ട്ര­ക്ഷന്‍ കമ്പ­നി­ക്കാണ് ടെണ്ടര്‍ ഏല്‍പി­ച്ചി­ട്ടു­ള്ള­ത്. പതി­നഞ്ച് മാസ­ത്തി­നു­ള്ളില്‍ പണി പൂര്‍ത്തി­യാ­ക്കും. വിവിധ കേന്ദ്ര­ങ്ങ­ളില്‍ നട­ക്കുന്ന ഉദ്ഘാ­ടന ചട­ങ്ങു­ക­ളില്‍ ത്രിതല പഞ്ചാ­യത്ത് പ്രതി­നി­ധി­കള്‍, രാഷ്ട്രീയ പാര്‍ടി പ്രതി­നി­ധി­കള്‍, ഉന്നത ഉദ്യോ­ഗ­സ്ഥര്‍ തുട­ങ്ങി­യ­വര്‍ പ­ങ്കെ­ടു­ക്കും.

Keywords:  Manjeshwaram, Road, Bridge, Inauguration, Kerala, Minister V.K Ibrahim Kunhi, Kasaragod, N.A.Nellikunnu, P.B. Abdul Razak

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia