city-gold-ad-for-blogger

റ­വന്യൂ ജില്ലാ ടി.ടി.ഐ. ക­ലോത്സ­വം 22ന്

റ­വന്യൂ ജില്ലാ ടി.ടി.ഐ. ക­ലോത്സ­വം 22ന്
മാ­യി­പ്പാടി: ഈ വര്‍ഷ­ത്തെ കാസര്‍­കോ­ട് റ­വന്യൂ ജില്ലാ ടി.ടി. ഐ ക­ലോത്സവം ആ­ഗ­സ്ത് 22 ബു­ധ­നാഴ്­ച മാ­യി­പ്പാ­ടി ഡ­യ­റ്റില്‍­ ന­ട­ക്കും. ജില്ല­യി­ലെ മൂ­ന്ന് ടി.ടി .ഐ ക­ളി­ലെയും ഡ­യ­റ്റി­ലെയും അ­ധ്യാ­പ­ക­രും, വി­ദ്യാര്‍­ത്ഥി­ക­ളും ക­ലോ­ത്സ­വ­ത്തില്‍ പ­ങ്കെ­ടു­ക്കും.

ക­ലോല്‍സവം എന്‍. എ. നെല്ലി­ക്കു­ന്ന് ഉദ്­ഘാട­നം ചെ­യ്യും. ഡ­യ­റ്റ് പ്രിന്‍­സി­പ്പാള്‍ സി.എം.ബാ­ല­കൃ­ഷ­ണന്‍ പതാ­ക ഉ­യര്‍­ത്തും, മ­ധൂര്‍ ഗ്രാ­മ പ­ഞ്ചാ­യ­ത്ത് പ്ര­സി­ഡണ്ട് മാ­ധ­വ മാ­സ്­റ്റര്‍ അ­ധ്യക്ഷ്യം വ­ഹി­ക്കും. ജില്ലാ പ­ഞ്ചായ­ത്ത് പ്ര­സി­ഡന്റ് അഡ്വ: പി.പി.ശ്യാ­മ­ളാ ദേ­വി മു­ഖ്യാ­തി­ഥിയായി­രി­ക്കും.

വി­ദ്യാ­ഭ്യാ­സ ആ­രോ­ഗ്യ സ്­റ്റാന്‍ഡിം­ഗ് ക­മ്മി­റ്റി ചെ­യര്‍പേ­ഴ്‌­സണ്‍ കെ.സു­ജാ­ത, ഫ­രീ­ദാ സ­ക്കീര്‍, മ­ധൂര്‍ പ­ഞ്ചാ­യ­ത്ത് വി­ദ്യാ­ഭ്യാ­സ ­സ്­റ്റാന്‍­ഡിംഗ് ക­മ്മിറ്റി ചെ­യര്‍­മാന്‍ ര­വീ­ന്ദ്ര റാ­യ്, മ­ധൂര്‍ ഗ്രാ­മ­പ­ഞ്ചാ­യ­ത്ത് ശി­ശു­കാ­ര്യ സ്റ്റാന്‍­ഡിംഗ് ക­മ്മി­റ്റി ചെ­യര്‍­പേ­ഴ്‌­സണ്‍ മാ­ല­തി, പു­ഷ്­പല­ത ആള്‍­വ, സി­ന്ധു, കാസര്‍­കോട് ഡി.ഇ.ഒ കെ. സ­ത്യ നാ­രാ­യ­ണ, കാ­ഞ്ഞ­ങ്ങാ­ട് ഡി.ഇ.ഒ കെ.വേ­ലാ­യു­ധന്‍, ഡോ.എം.ബാ­ലന്‍, എ­സ്.എന്‍.ടി.ടി.ഐ നീ­ലേ­ശ്വ­രം പ്രിന്‍­സി­പ്പാള്‍ സബി­ത ടീ­ച്ചര്‍ എ­ന്നി­വര്‍ ആ­ശം­സാ പ്ര­സം­ഗം ന­ട­ത്തും. കാസര്‍­കോട് ഡി.ഡി. ഇ ശ്രീകൃഷ്­ണ അ­ഗ്ഗിത്തായ സ്വാ­ഗ­ത­വും, പി. ടി. എ. പ്ര­സി­ഡന്റ് മു­ഹ­മ്മദ് മാ­യി­പ്പാ­ടി ന­ന്ദിയും പ­റ­യും.

സ­മാ­പ­ന സ­മ്മേ­ള­നം കാസര്‍­കോട് ബ്ലോ­ക്ക് പ­ഞ്ചായ­ത്ത് പ്ര­സിഡണ്ട് മും­താ­സ് ഷു­ക്കൂര്‍ ഉദ്ഘാട­നം ചെ­യ്യും. വൈ­സ് പ്ര­സി­ഡന്റ് സു­ജ്‌­നാ­നി ഷാന്‍­ബോ­ഗ് അ­ധ്യ­ക്ഷ­ത വ­ഹി­ക്കും. വിക­സ­ന സ്റ്റാന്‍­ഡിംഗ് ക­മ്മിറ്റി ചെ­യര്‍­മാന്‍ രാ­ഘ­വന്‍ മാ­സ്റ്റര്‍, കാസര്‍­കോട് എ.ഇ.ഒ ര­വീ­ന്ദ്ര റാ­വു, മാ­യി­പ്പാ­ടി ഡയ­റ്റ് മ­ദര്‍ പി.ടി.എ പ്ര­സിഡന്റ് അ­നി­ത എ­ന്നി­വര്‍ ആ­ശം­സാ പ്ര­സം­ഗം ന­ട­ത്തും. പ്രോ­ഗ്രാം ക­മ്മി­റ്റി ചെ­യര്‍­മാന്‍ രാ­ഘ­വന്‍ മാ­സ്റ്റര്‍ സ്വാ­ഗ­ത­വും, കണ്‍­വീ­നര്‍ ടി. സു­രേ­ഷ് ന­ന്ദിയും പ­റ­യും.

Keywords: Mayipady, TTI, Kalolsavam, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia