റേഷന്‍ സാധനങ്ങളുടെ കയറ്റിറക്ക് തര്‍ക്കം ഒത്തുതീര്‍പ്പായി
Dec 17, 2018, 20:13 IST
കാസര്‍കോട്: (www.kasargodvartha.com 17.12.2018) ജില്ലയിലെ ഭക്ഷ്യ സുരക്ഷാ ഗോഡൗണുകളിലെ ചുമട്ടുതൊഴിലാളികളുടെ കൂലി വര്‍ധനവ് സംബന്ധിച്ച തര്‍ക്കം ജില്ലാ ലേബര്‍ ഓഫീസര്‍ കെ മാധവന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പായി. ഇതനുസരിച്ച് ഭക്ഷ്യ സാധനങ്ങള്‍ ഗോഡൗണുകളിലും റേഷന്‍ കടകളിലും ഇറക്കുന്നതിന് ക്വിന്റലിന് 13.50 രൂപയും ഗോഡൗണുകളില്‍ നിന്നും കയറ്റുന്നതിന് ക്വിന്റലിന് 16.50രൂപയുമാണ് പുതുക്കിയ കൂലി നിരക്ക്.
ചര്‍ച്ചയില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ റഷീദ് മുത്തുക്കണ്ടി,ട്രേഡ് യൂണിയന്‍ പ്രതിനിധികളായ കെ.വി കുഞ്ഞികൃഷ്ണന്‍ ,ടി വി കുഞ്ഞിരാമന്‍,കെ എം ശ്രീധരന്‍,ദിനേശന്‍, സപ്ളൈകോ കോണ്‍ട്രാക്ടര്‍മാരായ സജിമോന്‍,വിനോദ് കുമാര്‍,ചനിയപ്പ,ആന്റണി രാജ്, സപ്ളൈ ഡിപ്പോ മാനേജര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Ration Sales, Ration items loading and unloading problems solved
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Ration Sales, Ration items loading and unloading problems solved
< !- START disable copy paste -->