ഉപ്പളയിലെ ട്രാവല്‍സില്‍ റെയ്ഡ്; വ്യാജ രേഖകളും സീലും പിടികൂടിയതായി സൂചന, രണ്ട് പേര്‍ കസ്റ്റഡിയില്‍
Nov 7, 2016, 22:10 IST
ഉപ്പള: (www.kasargodvartha.com 07.11.2016) ഉപ്പള ടൗണിലെ ട്രാവല്‍സില്‍ കുമ്പള സിഐ വി വി മനോജിന്റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ഇവിടെ നിന്നും ഏതാനും സര്‍ട്ടിഫിക്കറ്റുകളും സീലുകളും പോലീസ് പിടിച്ചെടുത്തതായി സൂചനയുണ്ട്. ഇത് വ്യാജമാണോയെന്ന് പോലീസ് പരിശോധിച്ച് വരികയാണ്.
രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയത് വരികയാണ്. ഉപ്പളയിലും പരിസര പ്രദേശങ്ങളിലും വ്യാജ മണല്‍ പാസുകളും വ്യാജ സര്‍ട്ടിഫിക്കറ്റുകളും ഉപയോഗിച്ച് ക്രമക്കേടും തട്ടിപ്പും നടത്തുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനിടയിലാണ് തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെ ഉപ്പളയിലെ ട്രാവല്‍സില്‍ റെയഡ് നടത്തിയത്.

Keywords: kasaragod, Kerala, Uppala, fake, Police-raid, Certificates, Held, custody, Police, Information, Raid in travels; 2 in police custody.