city-gold-ad-for-blogger

തെക്കിലില്‍ ഹമ്പ് നിര്‍മിക്കണമെന്ന പോലീസ് നിര്‍ബന്ധം ഒടുവില്‍ പി.ഡബ്ല്യു.ഡി അംഗീകരിച്ചു

കാസര്‍കോട്: അപകടം തുടര്‍ക്കഥയായ ചട്ടഞ്ചാല്‍ തെക്കില്‍ വളവില്‍ ഹമ്പ് നിര്‍മിക്കണമെന്ന പോലീസിന്റെ നിര്‍ബന്ധം ഒടുവില്‍ പൊതുമരാമത്ത് അധികൃതര്‍ അംഗീകരിച്ചു. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ മൂന്ന് വന്‍ അപകടങ്ങളാണ് ഇവിടെ നടന്നത്. നിയന്ത്രണം വിട്ട കാര്‍ കുഴിയിലേക്ക് മറിഞ്ഞ് മൂന്നു പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതിന് തൊട്ട് പിന്നാലെ കണ്ണൂരില്‍ പാചകവാതകം ഇറക്കി മംഗലാപുരത്തേക്ക് തിരിച്ചു പോവുകയായിരുന്ന ടാങ്കര്‍ ലോറി മറിയുകയും ചെയ്തു.

ഡ്രൈവറും സഹായിയും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഇതേ ദിവസം തന്നെ ഒരു കാറും ഇവിടെ അപകടത്തില്‍പെട്ടിരുന്നു. സമീപത്തെ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് നിന്നതിനാലാണ് കുഴിയിലേക്ക് മറിയാതിരുന്നത്. കൊടും വളവ് കഴിഞ്ഞ് വാഹനങ്ങള്‍ അമിത വേഗതയിലെത്തുമ്പോള്‍ നിയന്ത്രണം നഷ്ടപ്പെടുകയും തൊട്ടടുത്ത വീടിനു മുന്നിലെ കുഴിയിലേക്ക് വീഴുകയുമാണ് ചെയ്യുന്നത്.

ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞപ്പോള്‍ ടാങ്കറില്‍ ഗ്യാസില്ലാത്തത് കൊണ്ട് മാത്രമാണ് കണ്ണൂര്‍ ചാലയിലും മംഗലാപുരം ഹാസനിലും ഉണ്ടായത് പോലുള്ള ദുരന്തം ഒഴിവായതെന്ന് നാട്ടുകാര്‍ പറഞ്ഞു. അപകടം വര്‍ധിച്ചതിനാല്‍ ഇവിടെ പോലീസ് കാവല്‍ ഏര്‍പെടുത്തിയിരുന്നു. എന്നാല്‍ പോലീസ് കാവലുള്ളപ്പോള്‍ തന്നെയാണ് ബുധനാഴ്ച രാത്രി 11 മണിയോടെ മാങ്ങ കയറ്റിവന്ന ലോറി, മറിഞ്ഞ് കിടക്കുകയായിരുന്ന ടാങ്കറിന് മുകളിലേക്ക് മറിഞ്ഞത്.

ഡ്രൈവര്‍ക്ക് പരിക്കേറ്റിരുന്നു. അപകടം വര്‍ധിച്ചതോടെ ഇവിടെ ഹമ്പ് നിര്‍മിക്കണമെന്ന് കാസര്‍കോട് ഡി.വൈ.എസ്.പി. മോഹന ചന്ദ്രന്‍ പൊതുമരാമത്ത് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ദേശീയ പാതയില്‍ ഹമ്പ് പാടില്ലെന്ന് നിയമമുണ്ടെന്ന് പറഞ്ഞ് ഹമ്പ് നിര്‍മിക്കാനുള്ള പോലീസിന്റെ ആവശ്യം പൊതുമരാമത്ത് അധികൃതര്‍ തള്ളുകയായിരുന്നു. എന്നാല്‍ പോലീസിന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഒടുവില്‍ ഹമ്പ് നിര്‍മിക്കാന്‍ പൊതുമരാമത്ത് അധികൃതര്‍ ഇപ്പോള്‍ സന്നദ്ധമായിട്ടുണ്ട്.

മനുഷ്യ ജീവന് ഭീഷണിയായിരിക്കുന്ന അപകട വളവില്‍ ഹമ്പ് നിര്‍മിച്ചില്ലെങ്കില്‍ അതിന്റെ ഉത്തരവാദിത്വം പൊതുമരാമത്ത് അധികൃതര്‍ക്കായിരിക്കുമെന്ന് പോലീസ് വ്യക്തമാക്കിയപ്പോഴാണ് അധികൃതര്‍ ഹമ്പ് നിര്‍മാണത്തിന് തല കുലുക്കിയത്. ഹമ്പ് നിര്‍മിക്കുന്നതിന് പുറമെ റോഡിന്റെ പടിഞ്ഞാറു ഭാഗത്തെ അപകട സ്ഥലത്ത് മണ്ണ് കൊണ്ടിട്ട് ഭിത്തിയുണ്ടാക്കി ചെറിയ വാഹനങ്ങള്‍ മറിയുന്നത് തടയുന്നതിനും നടപടി ആരംഭിച്ചിട്ടുണ്ട്. ഹമ്പ് രണ്ട് ദിവസത്തിനുള്ളില്‍ നിര്‍മിക്കും.

തെക്കിലില്‍ ഹമ്പ് നിര്‍മിക്കണമെന്ന പോലീസ് നിര്‍ബന്ധം ഒടുവില്‍ പി.ഡബ്ല്യു.ഡി അംഗീകരിച്ചു എല്ലാ ഭാഷയിലും അപകടം സംബന്ധിച്ചുള്ള ട്രാഫിക് ബോര്‍ഡും ഇവിടെ സ്ഥാപിക്കും. ഇപ്പോള്‍ പോലീസുകാര്‍ക്ക് പോലും ഇവിടെ ഡ്യൂട്ടിക്കു നില്‍ക്കാന്‍ ഭയമാണ്. അപകടം നടന്ന സ്ഥലത്തെ രണ്ടു വീട്ടുകാര്‍ ഇതിനകം വീട് കുടിയൊഴിഞ്ഞു പോയിട്ടുണ്ട്. ടാങ്കര്‍ ലോറി മറിഞ്ഞപ്പോള്‍ ഭാഗ്യം കൊണ്ടാണ് വീട്ടുകാര്‍ രക്ഷപ്പെട്ടത്. വീടിന്റെ മതില്‍ തകര്‍ന്നിരുന്നു.

Keywords:  Accident, Police, Car, Tanker-Lorry, Chattanchal, Electric post, Tragedy, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia