city-gold-ad-for-blogger

പുന്നക്കാല്‍ ഭഗവതിക്ഷേത്രം സംരക്ഷിക്കണം; ബഹുജന മാര്‍ച്ച് 10ന്

ചെറുവത്തൂര്‍: പുരാതനമായ ചെറുവത്തൂര്‍ പുന്നക്കാല്‍ ക്ഷേത്രം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മെയ് 10ന് ക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ നാട്ടുകാര്‍ ക്ഷേത്ര പരിസരത്ത് മാര്‍ച്ചും ധര്‍ണയും നടത്തി. ദേശീയ പാത വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിന് ഭീഷണി ഉയര്‍ന്ന സാഹചര്യത്തിലാണ് മാര്‍ച്ച്.

മുകയ സമുദായക്കാരുടെ ഈ ക്ഷേത്രം പത്താം നൂറ്റാണ്ടില്‍ നിര്‍മിച്ചതാണ്. 2007ല്‍ 35 ലക്ഷം രൂപ ചിലവില്‍ പുതുക്കിപ്പണിതിരുന്നു. ദേശീയ പാത വികസിപ്പിക്കുമ്പോള്‍ ക്ഷേത്രത്തെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ക്ഷേത്ര കമ്മിറ്റി മുഖ്യമന്ത്രി, എം.പി., എം.എല്‍.എമാര്‍, ജില്ലാ കളക്ടര്‍ തുടങ്ങിയവര്‍ക്ക് നിവേദനം നല്‍കിയിരുന്നു.

ക്ഷേത്രത്തില്‍ നടന്ന ആക്ഷന്‍ കമ്മിറ്റിയോഗം കണ്‍വീനര്‍ കെ. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ പി. കുഞ്ഞിക്കണ്ണന്‍ അധ്യക്ഷതവഹിച്ചു. വി. നാരായണന്‍, പി. ചന്ദന്‍, ടി. ബാലകൃഷ്ണന്‍, എം. അമ്പു മാസ്റ്റര്‍, ടി. കൊച്ച് പ്രസംഗിച്ചു.
പുന്നക്കാല്‍ ഭഗവതിക്ഷേത്രം സംരക്ഷിക്കണം; ബഹുജന മാര്‍ച്ച് 10ന്
Keywords:  Punnakkal, Temple, Protest, March, Road, Letter, MLA, MP, Collector, Cheruvathur, Protest, Kasaragod, Kerala,  Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia