നടുറോഡില്‍ വാഴനട്ടു പ്രതിഷേധം
Aug 27, 2012, 16:34 IST
കാസര്‍കോട്: പൊട്ടിപൊളിഞ്ഞ ദേശീയ പാതയില്‍ വാഴന്ടുപ്രതിഷേധം. കറന്തക്കാട് ട്രാഫിക് സര്കിളിനടുത്താണ് തിങ്കളാഴ്ച രാവിലെ നാട്ടുകാര്‍ വാഴനട്ടത്. കുണ്ടുംകുഴിയും നിറഞ്ഞ ഈറോഡില്‍ യാത്ര ദുസഹമായിരിക്കുകയാണ്.
ദേശിയപാതയില്‍ പലയിടത്തും കുണ്ടുംകുഴിയുംനിറഞ്ഞ് സഞ്ചാരയോഗ്യമല്ലാതായി മാറിയിട്ടുണ്ട്. കുഴിയടക്കാന്‍ പോലും അധികൃതര്‍ തയ്യാറാകുന്നില്ലെന്നാണ് വാഹന ഉടമകളും യാത്രക്കാരും പറയുന്നത്.
Keywords: Kasaragod, Karandakkad, Road-damage, Kerala, Banana tree.








