city-gold-ad-for-blogger

ഇ­ള­നീര്‍ കു­ല­വീ­ണ് മ­രി­ച്ച യു­വാ­വി­ന്റെ മൃ­ത­ദേ­ഹം വി­ദഗ്ദ പോ­സ്റ്റു­മോര്‍­ട്ട­ത്തി­നയച്ചു

ഇ­ള­നീര്‍ കു­ല­വീ­ണ് മ­രി­ച്ച യു­വാ­വി­ന്റെ മൃ­ത­ദേ­ഹം വി­ദഗ്ദ പോ­സ്റ്റു­മോര്‍­ട്ട­ത്തി­നയച്ചു
പ­ര­പ്പ: തെ­ങ്ങിന്‍ മു­ക­ളില്‍ വി­ളി­ച്ചു­ക­യ­റ്റി­യ അ­യല്‍­വാ­സി ഇ­ള­നീര്‍ കു­ല വെ­ട്ടി­യി­ട്ട­തി­നെ തു­ടര്‍­ന്ന് നി­ല­ത്ത് തെ­റി­ച്ചു­വീ­ണ യു­വാ­വ് മ­ര­ണ­പെ­ടാ­നിയാ­യ സം­ഭ­വ­ത്തില്‍ പോ­ലീ­സ് അ­ന്വേഷ­ണം ഊര്‍­ജി­ത­മാ­ക്കി.

യു­വാ­വി­ന്റെ ത­ല­യില്‍ മ­ന:­പൂര്‍വം ഇ­ള­നീര്‍ കു­ല വെ­ട്ടി­യി­ട്ട് കൊ­ന്ന­താ­ണെ­ന്ന ആ­രോ­പ­ണ­വു­മാ­യി ബ­ന്ധു­ക്കള്‍ രം­ഗ­ത്തെ­ത്തി­യ­തോ­ടെ സം­ഭ­വം കൂ­ടു­തല്‍ വി­വാ­ദ­ത്തി­ലേ­ക്ക് നീ­ങ്ങി. പ­ര­പ്പ തു­മ്പ കോ­ള­നി­യി­ലെ കു­ഞ്ഞി­രാ­മന്‍­-­കല്ല്യാണി ദ­മ്പ­തി­ക­ളു­ടെ മ­കന്‍ പ്ര­സാ­ദ്(24)­ആ­ണ് തെ­ങ്ങില്‍ നി­ന്ന് വീ­ണ് മ­രി­ച്ച­ത്. ചൊ­വാഴ്ച വൈ­കി­ട്ട് പ്ര­സാ­ദും അ­യല്‍­വാ­സി­ നാ­രാ­യ­ണ­നും ഒ­ന്നി­ച്ച് മ­ദ്യ­പി­ച്ചി­രു­ന്നു. ഇ­തി­നി­ട­യില്‍ അ­യല്‍­വാ­സി രാ­മു­വി­ന്റെ പ­റ­മ്പി­ലെ തെ­ങ്ങില്‍ നാ­രാ­യ­ണന്‍ ക­യ­റു­ക­യും ചെ­യ്­തു.

തെ­ങ്ങി­ന് മു­ക­ളി­ലെ­ത്തി­യ നാ­രാ­യ­ണന്‍ താ­ഴെ നില്‍­ക്കു­ക­യാ­യി­രു­ന്ന പ്ര­സാ­ദി­നോ­ട് തെ­ങ്ങി­ലേ­ക്ക് ക­യ­റാന്‍ ആ­വ­ശ്യ­പ്പെ­ടു­ക­യും തെ­ങ്ങു­ക­യ­റ്റ തൊ­ഴി­ലാ­ളി കൂ­ടി­യാ­യ പ്ര­സാ­ദ് തെ­ങ്ങി­ലേ­ക്ക് വ­ലി­ഞ്ഞു­ക­യ­റു­ക­യും ചെ­യ്­തി­രു­ന്നു. ഏ­താ­ണ്ട് പ­കു­തി ഉ­യ­ര­ത്തില്‍ പ്ര­സാ­ദ് എ­ത്തി­യ ഉ­ടന്‍ മു­ക­ളി­ലു­ണ്ടാ­യി­രു­ന്ന നാ­രാ­യ­ണന്‍ ഇ­ള­നീര്‍ കു­ല വെ­ട്ടി പ്ര­സാ­ദി­ന്റെ ത­ല­യി­ലേ­ക്ക് ഇ­ട്ടു­വെ­ന്നാ­ണ് ബ­ന്ധു­ക്ക­ളു­ടെ പ­രാ­തി. ത­ല­യില്‍ ഇ­ള­നീര്‍ കു­ല പ­തി­ച്ച് നി­ല­ത്തേ­ക്ക് തെ­റി­ച്ചു­വീ­ണ പ്ര­സാ­ദ് സം­ഭ­വ­സ്ഥ­ല­ത്തു ത­ന്നെ തല്‍­ക്ഷ­ണം മ­ര­ണ­പ്പെ­ടു­ക­യാ­യി­രു­ന്നു.­

രാ­ത്രി ത­ന്നെ ജി­ല്ലാ­ ആശു­പ­ത്രി­യി­ലേ­ക്ക് മാ­റ്റി­യ മൃ­ത­ദേ­ഹം ബു­ധ­നാഴ്ച രാ­വി­ലെ വെ­ള്ള­രി­ക്കു­ണ്ട് എ­സ്‌­ഐ രാ­ജീ­വന്‍ വ­ലി­യ­വ­ള­പ്പി­ന്റെ നേ­തൃ­ത്വത്തില്‍ ഇന്‍­ക്വ­സ്റ്റ് ന­ട­ത്തി. മ­ര­ണ­ത്തില്‍ ബ­ന്ധു­ക്കള്‍ സം­ശ­യം പ്ര­ക­ടി­പ്പി­ച്ച­തി­നാല്‍ മൃ­ത­ദേ­ഹം വി­ദ­ഗ്­ധ പോ­സ്റ്റു­മോര്‍­ട്ട­ത്തി­നാ­യി പ­രി­യാ­രം മെ­ഡി­ക്കല്‍ കോ­ളേ­ജി­ലേ­ക്ക് കൊ­ണ്ടു­പോ­യി.­

പ്ര­സാ­ദി­നെ കൊ­ല­പ്പെ­ടു­ത്തി­യ­താ­ണെ­ന്ന പ­രാ­തി­യില്‍ ഉ­റ­ച്ചു­നില്‍­ക്കു­ക­യാ­ണ് ഭാ­ര്യ­യും മ­ക്ക­ളും ബ­ന്ധു­ക്ക­ളും. നാ­രാ­യ­ണ­നും പ്ര­സാ­ദും ത­മ്മി ല്‍ നേ­ര­ത്തെ അ­തിര്‍­ത്തി പ്ര­ശ്‌­നം ഉ­ള്ള­തായി പ­റ­യ­പ്പെ­ടുന്നു.
ബ­സ് ക്ലീ­ന­റാ­യ നാ­രാ­യ­ണന്‍ പ്ര­സാ­ദ് മ­ദ്യല­ഹ­രി­യി­ലാ­യ­ത് മ­റ­യാ­ക്കി മ­ന­പൂര്‍­വം ഇ­ള­നീര്‍ കു­ല പ­റി­ച്ച് യു­വാ­വി­ന്റെ ത­ല­യി­ലി­ടു­ക­യാ­യി­രു­ന്നു­വെ­ന്നാ­ണ് ആ­രോ­പ­ണം. സം­ഭ­വ­ത്തെ കു­റി­ച്ച് വി­ശ­ദ­മാ­യ അ­ന്വേഷ­ണം ന­ട­ത്തു­കയും പോ­സ്റ്റു­മോര്‍­ട്ടം റിപോര്‍­ട്ട് ല­ഭി­ക്കു­കയും ചെയ്ത ശേ­ഷം മാ­ത്ര­മേ മ­ര­ണ­കാ­ര­ണം ക­ണ്ടെ­ത്താന്‍ ക­ഴി­യു­ക­യു­ള്ളൂ­വെ­ന്ന് അ­ന്വേ­ഷ­ണ ഉ­ദ്യോ­ഗസ്ഥര്‍ വ്യ­ക്ത­മാ­ക്കി.

മ­ര­ണ­ത്തില്‍ നാ­ട്ടില്‍ ദു­രൂ­ഹ­ത­ക­ളും അ­ഭ്യൂ­ഹ­ങ്ങളും  ഉ­യര്‍­ന്നു­വ­ന്ന സാ­ഹ­ച­ര്യയ­ത്തില്‍ വ­ള­രെ സൂ­ക്ഷ്­മ­മാ­യും  ക­രു­ത­ലോ­ടെ­യും കൂ­ടി­യാ­ണ് അ­ന്വേഷ­ണം പു­രോ­ഗ­മി­ക്കു­ന്ന­ത്.

കല്ലം­ചിറ സ്വ­ദേ­ശിനി രതി­യാണ് ഭാര്യ. അഞ്ച് വയ­സിന് താഴെ­ പ്രായമുള്ള അശ്വതി, ശ്യാ­മ, ശിവ എന്നി­വര്‍ മക്കളാ­ണ്. സഹോ­ദ­ര­ങ്ങള്‍: കുമാ­രന്‍, രാജന്‍, സന്തോഷ്, രവി, ഗിരി­ജ.

Related News: 
ഇ­ള­നീര്‍കു­ല ത­ല­യില്‍ വീ­ണ് യു­വാ­വ് മ­രിച്ചു; കൊ­ല­യെ­ന്ന് ബ­ന്ധുക്കള്‍
Keywords:  Kasaragod, Parappa, Accidental-Death, Postmortem Report, Police-Enquiry, Coconut Tree, Kerala, Nibour, Neighbour, Liquor, Malayalam News, 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia