യു.എ.പി.എ. നിയമത്തിനെതിരെ പോപ്പുലര്‍ ഫ്രണ്ടിന്റെ ജന വിചാരണായാത്ര 8 ന് തുടങ്ങും
May 7, 2013, 18:27 IST
കാസര്‍കോട്: നിയമ വിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമത്തിനെതിരെ (യു.എ.പി.എ) പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മെയ് എട്ടു മുതല്‍ 30 വരെ സംസ്ഥാനത്ത് ജന വിചാരണായാത്ര നടത്തും. യാത്രയുടെ ഉദ്ഘാടനം എട്ടിന് രാവിലെ 9.30 ന് ഹൊസങ്കടിയില്‍ നടത്തുമെന്നും ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഉദ്ഘാടന സമ്മേളനത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ചെയര്മാന് കെ.എം. ഷരീഫ്, സംസ്ഥാന പ്രസിഡന്റ് കരമന അഷ്റഫ് മൗലവി, ബസേലിയസ് മാര്‍ത്തോമ യാക്കോബ് പ്രഥമന്‍ കാത്തോലിക്ക ബാവ, ഓള് ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ഈസാ മൗലവി ഫാളില്‍ മംബാഈ, മറ്റ് സംഘടനകളുടെ നേതാക്കളായ എ. വാസു, തുളസീധരന്‍ പള്ളിക്കാല്‍, അജിത് കുമാര്‍ ആസാദ്, രമേശ് നന്മണ്ട, എന്‍. സുബ്രഹ്മണ്യന്, അഡ്വ. റഫീഖ് കുറ്റിക്കാട്ടൂര്‍, അമ്പലത്തറ കുഞ്ഞികൃഷ്ണന്, സി. അഹ്മദ് കുഞ്ഞി, ആത്തൂര്‍ തങ്ങള്‍, വിജയലക്ഷ്മി കടമ്പഞ്ചാല്‍, ടി.വി. തമ്പാന്, സി. അബ്ദുല്‍ ഹമീദ്, വി.എം. ഫഹദ്, വി.കെ. റംല തുടങ്ങിയവര്‍ സംബന്ധിക്കും.
യാത്ര 30 ന് തിരുവനന്തപുരത്താണ് സമാപിക്കുക. സംസ്ഥാന പ്രസിഡന്റ് കരമന അഷ്റഫ് മൗലവിയാണ് ജാഥാ ലീഡര്‍. സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും പര്യടനം നടത്തുന്ന യാത്രയില്‍ പോസ്റ്റര്‍ പ്രചരണം, ലഘുലേഖാ വിതരണം, കവല യോഗങ്ങള്‍, വാഹന ജാഥ, സ്വീകരണ പൊതുയോഗങ്ങള്‍, ജില്ലാതല സമാപന പൊതുയോഗങ്ങള്‍, യു.എ.പി.എ. ഇരകളുടെ കുടുംബ സന്ദര്‍ശനം, അഭിപ്രായ രൂപീകരണം, യു.എ.പി.എ. വിരുദ്ധ പ്രതിജ്ഞ എടുക്കല്‍, കലാപരിപാടികള്‍, പ്രദര്‍ശനം, രാഷ്ട്രപതിക്ക് അഞ്ചു ലക്ഷം കാര്ഡുകളയക്കല്, സമാപന ദിവസം സെക്രട്ടറിയേറ്റ് വളയല്‍ തുടങ്ങിയ പരിപാടികളുണ്ടാകും.
സംസ്ഥാനത്തെ 35 പേര് ഇപ്പോള്‍ യു.എ.പി.എ പ്രകാരം രാജ്യത്തെ വിവിധ ജയിലുകളില്‍ കഴിയുകയാണ്. കണ്ണൂര്‍ നാറാത്തു നിന്ന് കസ്റ്റഡിയിലെടുത്ത 21 യുവാക്കളെക്കൂടി ഉള്‍പെടുത്തിയാല്‍ അവരുടെ എണ്ണം 56 ആണ്. ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാനെന്ന പേരില്‍ 2008 ഡിസംബറില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രാബല്യത്തില്‍ കൊണ്ടുവന്ന ഈ നിയമം ഇപ്പോള്‍ മുസ്ലിം, ആദിവാസി, ദളിത് വിഭാഗങ്ങള്‍ക്കെതിരെ ചുമത്തുന്ന നിയമമായി മാറിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ ആരോപിച്ചു. ഈ സാഹചര്യത്തിലാണ് ഈ നിയമ പ്രകാരം തടവില്‍ കഴിയുന്ന നിരപരാധികളുടെ മോചനത്തിന് വേണ്ടിയും പ്രസ്തുത നിയമം പിന് വലിക്കുന്നതിന് വേണ്ടിയും ഇത്തരമൊരു യാത്ര നടത്തുന്നതെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.
വാര്‍ത്താ സമ്മേളനത്തില്‍ ക്യാമ്പയിന് ജനറല്‍ കണ്‍വീനര്‍ ടി.കെ. അബ്ദുല്‍ സമദ്, പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് കെ. അബ്ദുല്‍ ലത്തീഫ്, സെക്രട്ടറി ടി.ഐ. ആഷിഫ്, എസ്.ഇ.സി അംഗം എ. അബ്ദുല്‍ സത്താര്‍, പി.ആര്.ഒ: എ. അബ്ദുല്‍ ഖാദര്‍ എന്നിവര്‍ സംബന്ധിച്ചു.
Keywords: Press Meet, Popular Front, UAPA, Hosangadi, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.